- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശൈഖ് ഫഹദ് യൂസഫ് അല്‍ സബാഹിന് ഐസിഡിഒയുടെ ഇന്റര്‍നാഷണല്‍ കമാന്‍ഡര്‍ മെഡല്‍

കുവൈത്ത് സിറ്റി: ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന് അന്താരാഷ്ട്ര സിവില്‍ ഡിഫന്‍സ് ഓര്‍ഗനൈസേഷന്‍ (ഐസിഡിഒ) ഇന്റര്‍നാഷണല്‍ കമാന്‍ഡര്‍ മെഡല്‍ സമ്മാനിച്ചു. ഐസിഡിഒ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന അംഗീകാരമാണിത്. ഐസിഡിഒ സെക്രട്ടറി ജനറല്‍ അര്‍ഗൂജ് കലന്തര്‍ലി മെഡലും പ്രശംസാപത്രവും ശൈഖ് ഫഹദിന് കൈമാറി. സിവില്‍ പ്രൊട്ടക്ഷന്‍ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും സുരക്ഷയും സുരക്ഷാ ബോധവത്കരണം പ്രോല്‍സാഹിപ്പിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിലും പ്രതിസന്ധികളിലും ഫലപ്രദമായ പ്രതികരണം ഉറപ്പാക്കുന്നതിനുമായി ശൈഖ് ഫഹദ് നല്‍കിയ നേതൃത്വവും ഇടപെടലും പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നതെന്ന് കലന്തര്‍ലി വ്യക്തമാക്കി. സിവില്‍ പ്രൊട്ടക്ഷന്‍, സിവില്‍ ഡിഫന്‍സ് മേഖലകളില്‍ കുവൈത്ത് കൈവരിച്ച അഭിമാനകരമായ നേട്ടങ്ങള്‍ക്കും ഈ ബഹുമതി അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്ത് ഫയര്‍ഫോഴ്‌സിന് ശൈഖ് ഫഹദ് നല്‍കുന്ന തുടര്‍ച്ചയായ പിന്തുണയെയും കലന്തര്‍ലി പ്രത്യേകം പ്രശംസിച്ചു.
സിവില്‍ പ്രൊട്ടക്ഷന്‍, സിവില്‍ ഡിഫന്‍സ് മേഖലകളില്‍ സംയുക്ത സഹകരണ സാധ്യതകള്‍ സംബന്ധിച്ച വിഷയങ്ങളിലും ഇരു പക്ഷങ്ങളും ചര്‍ച്ച നടത്തി. ചടങ്ങില്‍ കുവൈത്ത് ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ തലാല്‍ അല്‍ റൂമിയും പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















