ഷാര്‍ജയില്‍ ഭാര്യയെ കൊന്ന് കുഴിച്ചിട്ട ഇന്ത്യക്കാരായ ഭര്‍ത്താവിനും രണ്ടാം ഭാര്യക്കും വധശിക്ഷ
ആദ്യത്തെ ഭാര്യയെ കൊലപ്പെടുത്തി വീട്ടിനുള്ളില്‍ തന്നെ കുഴിച്ചിട്ട ഇന്ത്യക്കാരായ ഭര്‍ത്താവിനും രണ്ടാം ഭാര്യക്കും വധശിക്ഷ നല്‍കാന്‍ ഷാര്‍ജ ക്രിമിനല്‍ കേസ് കോടതി വിധിച്ചു.
ഷാര്‍ജ: ആദ്യത്തെ ഭാര്യയെ കൊലപ്പെടുത്തി വീട്ടിനുള്ളില്‍ തന്നെ കുഴിച്ചിട്ട ഇന്ത്യക്കാരായ ഭര്‍ത്താവിനും രണ്ടാം ഭാര്യക്കും വധശിക്ഷ നല്‍കാന്‍ ഷാര്‍ജ ക്രിമിനല്‍ കേസ് കോടതി വിധിച്ചു. കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കള്‍ പ്രതികളില്‍ നിന്നും ദയാധനം സ്വീകരിക്കാന്‍ തയ്യാറാകത്തതിനെ തുടര്‍ന്നാണ് കോടതി ഇരുവര്‍ക്കും പരമാവധി ശിക്ഷയായ മരണ ശിക്ഷ തന്നെ വിധിച്ചത്. നിരവധി മലയാളികള്‍ അടക്കം താമസിക്കുന്ന ഷാര്‍ജ മൈസലൂണില്‍ വെച്ചാണ് യുവതിയെ കൊലപ്പെടുത്തി മറവ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഏ്ര്രപിലില്‍ ആണ് സംഭവം നടന്നത്. വീട് പൂട്ട് വാടകക്ക് നല്‍കും എന്ന ബോര്‍ഡ് വെച്ചാണ് പ്രതികള്‍ രക്ഷപ്പെട്ടത്. വില്ലയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് എത്തി പരിശോധന നടത്തി വീട്ടിനുള്ളില്‍ കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്തത്. കൊലപാതകം നടന്ന് ഒരു മാസം കഴിഞ്ഞാണ് സംഭവം പുറത്തറിയുന്നത്. ഉത്തരേന്ത്യക്കാരായ പ്രതികള്‍ ഇരുവരും സംഭവത്തിന് ശേഷം രണ്ട് മക്കളേയും കൂട്ടി നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. യുവതിയെ കാണാതായ വിവരം നല്‍കി സഹോദരനാണ് ഷാര്‍ജ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പ്രതികളെ കുറിച്ച് അധികൃതര്‍ കൂടുതല്‍ വ്യക്തമാക്കിയിട്ടില്ല. പ്രതികളെ പിടികൂടാനായി ഷാര്‍ജ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടുകയായിരുന്നു.
RELATED STORIES
കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്നുപേര്‍ തെങ്കാശിയില്‍...
1 Dec 2023 11:37 AM GMT'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് കാഴ്ച പരിമിതിയുള്ള മുസ് ലിം...
1 Dec 2023 11:04 AM GMTവെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസയില്‍ വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഎംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശി കര്‍ണാടകയില്‍...
1 Dec 2023 6:12 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള്‍ ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMT