Gulf

ഷാര്‍ജ പുസ്തക മേളക്ക് 30 ന് ആരംഭിക്കുന്നു (വീഡിയോ)

പുസ്തക, സാഹിത്യ പ്രേമികളില്‍ ആഹഌദം പടര്‍ത്തി ഷാര്‍ജ രാജ്യാന്തര പുസ്തക മേളയുടെ 38ാം എഡിഷന്‍ തുടക്കമാകുന്നു. 2006ലെ സാഹിത്യ നൊബേല്‍ പുരസ്‌കാരം ലഭിച്ച ടര്‍കിഷ് നോവലിസ്റ്റ് ഓര്‍ഹാന്‍ പാമുക്, 2008ലെ മികച്ച ഗാനത്തിനുള്ള അക്കാദമി അവാര്‍ഡ് ലഭിച്ച 'ജയ് ഹോ' രചിച്ച വിഖ്യാത ഇന്ത്യന്‍ കവിയും ഗാനരചയിതാവും സംവിധായകനുമായ ഗുല്‍സാര്‍, അമേരിക്കന്‍ ഹാസ്യ താരവും ടെലിവിഷന്‍ അവതാരകനും എഴുത്തുകാരനുമായ സ്റ്റീവ് ഹാര്‍വെ എന്നിവര്‍ ഇത്തവണത്തെ മേളയിലെ മുഖ്യ ആകര്‍ഷണങ്ങളാണ

ഷാര്‍ജ: പുസ്തക, സാഹിത്യ പ്രേമികളില്‍ ആഹ്ലാദം പടര്‍ത്തി ഷാര്‍ജ രാജ്യാന്തര പുസ്തക മേളയുടെ 38ാം എഡിഷന്‍ തുടക്കമാകുന്നു. 2006ലെ സാഹിത്യ നൊബേല്‍ പുരസ്‌കാരം ലഭിച്ച ടര്‍കിഷ് നോവലിസ്റ്റ് ഓര്‍ഹാന്‍ പാമുക്, 2008ലെ മികച്ച ഗാനത്തിനുള്ള അക്കാദമി അവാര്‍ഡ് ലഭിച്ച 'ജയ് ഹോ' രചിച്ച വിഖ്യാത ഇന്ത്യന്‍ കവിയും ഗാനരചയിതാവും സംവിധായകനുമായ ഗുല്‍സാര്‍, അമേരിക്കന്‍ ഹാസ്യ താരവും ടെലിവിഷന്‍ അവതാരകനും എഴുത്തുകാരനുമായ സ്റ്റീവ് ഹാര്‍വെ എന്നിവര്‍ ഇത്തവണത്തെ മേളയിലെ മുഖ്യ ആകര്‍ഷണങ്ങളാണ്. ഒക്‌ടോബര്‍ 30 മുതല്‍ നവംബര്‍ 9 വരെ നടക്കുന്ന പുസ്തക മേളയുടെ അജണ്ട ഇന്നലെ ഷാര്‍ജ ബുക് അഥോറിറ്റിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ എസ്ബിഎ ചെയര്‍മാന്‍ അ്മദ് ബിന്‍ റക്കാദ് അല്‍ആമിരി പ്രഖ്യാപിച്ചു.

യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ 11 ദിവസം നീളുന്ന പുസ്തക മേള ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് നടക്കുക.

ഈ വര്‍ഷത്തെ അതിഥി രാജ്യം മെക്‌സികോയാണ്. സ്റ്റീവ് ഹാര്‍വെയാണ് മുഖ്യ വിശിഷ്ടാതിഥി. 68 രാജ്യങ്ങളില്‍ നിന്നുള്ള 173 മുന്‍നിര ഗ്രന്ഥകാരന്മാര്‍ക്കും, 28 രാഷ്ട്രങ്ങളില്‍ നിന്നുള്ള 90 സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ക്കുമൊപ്പം സ്റ്റീവ് മേളയില്‍ സംബന്ധിക്കും. മാര്‍ക് മാന്‍സണ്‍, വിക്രം സേഥ്, അനിതാ നായര്‍, ഇമാം കച്ചാച്ചി, മുഹമ്മദ് അല്‍സക്‌റന്‍, ബുദയ്‌ന അല്‍ ഈസാ, എലിസബത്ത ഡാമി തുടങ്ങിയവരും ഇതിലടങ്ങുന്നു. 350 സാംസ്‌കാരിക പരിപാടികള്‍ ഉള്‍പ്പെടെ ശാസ്ത്രവൈജ്ഞാനികസാഹിത്യ പ്രമേയങ്ങളെ മുന്‍നിര്‍ത്തിയുള്ള 987 പരിപാടികളെ ഈ വ്യക്തിത്വങ്ങള്‍ നയിക്കും.

'ഓപണ്‍ ബുക്‌സ്, ഓപണ്‍ മൈന്‍ഡ്‌സ്' എന്ന ഷാര്‍ജ വേള്‍ഡ് ബുക് ക്യാപിറ്റലിന്റെ ആശയമാണ് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയുടെ 2019 എഡിഷന്‍ മുന്നോട്ടു വെക്കുന്നത്. സക്രിയവും സഹിഷ്ണുതാത്മകവുമായ തലമുറകളെ വാര്‍ത്തെടുക്കാന്‍ പുസ്തകങ്ങള്‍ക്ക് മഹത്തായ പങ്കാണുള്ളതെന്ന് അല്‍ആമിരി ചൂണ്ടിക്കാട്ടി. ലോകമെങ്ങും നിന്നുള്ള പുസ്തക പ്രേമികളെ ആകര്‍ഷിക്കുന്നതായതിനാലാണ് ഷാര്‍ജ വേള്‍ഡ് ബുക് ക്യാപിറ്റലിന്റെ യഥാര്‍ത്ഥ സന്ദേശം അവരിലേക്കെത്താന്‍ ഈ പ്രമേയം തെരഞ്ഞെടുത്തതെന്ന് അല്‍ആമിരി വ്യക്തമാക്കി. ഷാര്‍ജ എമിറേറ്റിന്റെ സാംസ്‌കാരികവും നാഗരികവുമായ അടിസ്ഥാന ശിലയായി പുസ്തകത്തെ ശൈഖ് സുല്‍ത്താന്‍ വിഭാവനം ചെയ്തിരിക്കുന്നു. 45 വര്‍ഷം നീണ്ട ഷാര്‍ജയുടെ അവിരാമ പ്രവര്‍ത്തനങ്ങള്‍ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ പുസ്തക മേളയായി ഷാര്‍ജ പുസ്തക മേളയെ പരിവര്‍ത്തിപ്പിച്ചിരിക്കുന്നുവെന്നും അല്‍ആമിരി നിരീക്ഷിച്ചു. പുസ്തകമാണ് മനുഷ്യ സമൂഹത്തിന്റെ യഥാര്‍ത്ഥ മുന്നേറ്റത്തിനും വൈജ്ഞാനികതക്കും ആധാരമെന്ന ഷാര്‍ജയിലെ സ്ഥാപനങ്ങള്‍ക്കുള്ള ഏകീകൃതമായ ദര്‍ശനവും ശസ്തമായ സഹകരണവും തിരിച്ചറിഞ്ഞു കൊണ്ട് യുനെസ്‌കോ സമര്‍പ്പിച്ച ലോകപ്രസിദ്ധമായ ബഹുമതിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

81 രാജ്യങ്ങളില്‍ നിന്നും 2,000 പ്രസാധകര്‍, 987 പരിപാടികള്‍

81 രാജ്യങ്ങളില്‍ നിന്നുള്ള 2,000 പ്രസാധകര്‍ ഇത്തവണ മേളക്കെത്തുന്നതില്‍ 10 രാജ്യങ്ങള്‍ പുതുതായുള്ളവരാണ്. സൈപ്രസ്, ഇക്വഡോര്‍, എസ്‌തോണിയ, ഗ്രീസ്, കിര്‍ഗിസ്താന്‍, മൊസാംബിക്, സെമാലിയ, ദക്ഷിണ കൊറിയ, തായ്‌വാന്‍, വെനസ്വേല എന്നിവയാണ് പുതിയ രാജ്യങ്ങള്‍.

യുഎഇയില്‍ നിന്നും 198 പ്രസാധകരാണ് ഇത്തവണ പങ്കെടുക്കുന്നത്. 1982ല്‍ ഒറ്റ പ്രസാധകനുണ്ടായിരുന്ന സ്ഥാനത്താണ് ഈ വളര്‍ച്ച. മൊത്തം പ്രസാധകരുടെ എണ്ണത്തിലുള്ള വര്‍ധന, പുസ്തക ഗൃഹമായി ഷാര്‍ജ ഭരണാധികാരി ഷാര്‍ജയെ വിപഌാത്മകമായി പരിവര്‍ത്തിപ്പിച്ചതിന്റെ ഫലമാണ്.

183 പ്രസാധകരുള്ള ഈജിപ്താണ്, പ്രസാധകരെ പങ്കെടുപ്പിക്കുന്നതില്‍ രണ്ടാമത്തെ വലിയ രാജ്യം. 100 പ്രസാധകരുള്ള ഇന്ത്യ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ലബനാനില്‍ നിന്നും 90 പ്രസാധകരും സിറിയയില്‍ നിന്നും 64 പ്രസാധകരും പങ്കെടുക്കുന്നു.

കുട്ടികള്‍ക്ക് 409 പരിപാടികള്‍

14 രാജ്യങ്ങളില്‍ നിന്നുള്ള 409 പരിപാടികളാണ് കുട്ടികള്‍ക്കായുള്ളളത്. എട്ട് അറബ്‌രാജ്യാന്തര തലത്തില്‍ നിന്നുള്ള 88 നാടക പ്രകടനങ്ങള്‍ അരങ്ങേറും. പ്രശസ്ത കുവൈത്തി നാടകമായ 'വകന്‍ദ' ഇവിടെ അവതരിപ്പിക്കുന്നതാണ്.

കോമിക് ബുക് കോര്‍ണറില്‍ നാല് രാജ്യങ്ങളില്‍ നിന്നുള്ള 5 അതിഥികള്‍ നയിക്കുന്ന 66 പരിപാടികളുണ്ടാകും. കുവൈത്തിന്റെ അഹ്മദ് റിഫാഈയും യുഎഇയുടെ അലി കഷ്‌വാനിയും ഇതിലുള്‍പ്പെടുന്നു. കോമിക് പുസ്തകങ്ങളെ ഉപജീവിച്ചുള്ള 11 രാജ്യാന്തര സിനിമകളും പ്രദര്‍ശിപ്പിക്കും. ബഌക്ക് പാന്തര്‍, ഗ്രീന്‍ ഹോര്‍നെറ്റ്, സ്‌പൈഡര്‍മാന്‍, ക്യാപ്റ്റന്‍ അമേരിക്ക എന്നിവയാണ് പ്രദര്‍ശിപ്പിക്കുക.

പുതിയ പരിപാടികള്‍

ഡൈവേഴ്‌സിറ്റി ഹബ്, ഡിസൈന്‍ തിങ്കിംഗ് പഌറ്റ്‌ഫോം ഇത്തവണത്തെ പുസ്തക മേളയിലെ പുതിയ പരിപാടികളാണ്.

ബുക് സൈനിംഗ് കോര്‍ണര്‍, സോഷ്യല്‍ മീഡിയ സ്‌റ്റേഷന്‍, കുക്കറി കോര്‍ണര്‍ എന്നിവയും വെവ്വേറെ ഘടകങ്ങളായി മേളയില്‍ പ്രവര്‍ത്തിക്കും.

Next Story

RELATED STORIES

Share it