Gulf

സൗദി തൊഴില്‍ നിയമങ്ങളില്‍ എവിടെയും 'കഫാല' വ്യവസ്ഥയെക്കുറിച്ച് പറയുന്നില്ലെന്ന് തൊഴില്‍ മന്ത്രാലയം

വിദേശികള്‍ സൗദിയിലെത്തുന്നത് നിശ്ചിതകാലത്തിനു തൊഴിലുടമ നല്‍കുന്ന തൊഴില്‍കരാര്‍ പ്രകാരമാണ്. തൊഴില്‍കരാര്‍ കാലാവധി കഴിയുന്നതോടെ തൊഴിലാളി നാട്ടിലേയ്ക്ക് മടങ്ങണം.

സൗദി തൊഴില്‍ നിയമങ്ങളില്‍ എവിടെയും കഫാല വ്യവസ്ഥയെക്കുറിച്ച് പറയുന്നില്ലെന്ന് തൊഴില്‍ മന്ത്രാലയം
X

ദമ്മാം: സൗദി തൊഴില്‍ നിയമങ്ങളില്‍ എവിടെയും കഫാല (സ്‌പോണ്‍സര്‍ഷിപ്പ്) വ്യവസ്ഥയെക്കുറിച്ച് പറയുന്നില്ലെന്ന് സൗദി തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി വ്യക്തമാക്കി. സൗദിയില്‍ കഫാല വ്യവസ്ഥ റദ്ദുചെയ്യുന്നുവോ എന്ന ചോദ്യം എല്ലാഭാഗത്തുനിന്നും ഉയരുന്ന പശ്ചാത്തലത്തിലാണ് സൗദി തൊഴില്‍ സാമുഹികക്ഷേമ മന്ത്രാലയം ഇതിന് വിശദീകരണം നല്‍കിയത്. കഫീല്‍ എന്ന പദം കുറേക്കാലമായി സ്ഥിരമായി ഉപയോഗിക്കുന്നതാണ്.

എന്നാല്‍, നിയമപരമായി ഇതിന് അടിസ്ഥാനമില്ല. വിദേശികള്‍ സൗദിയിലെത്തുന്നത് നിശ്ചിതകാലത്തിനു തൊഴിലുടമ നല്‍കുന്ന തൊഴില്‍കരാര്‍ പ്രകാരമാണ്. തൊഴില്‍കരാര്‍ കാലാവധി കഴിയുന്നതോടെ തൊഴിലാളി നാട്ടിലേയ്ക്ക് മടങ്ങണം. 2021 മാര്‍ച്ച് മുതല്‍ കരാര്‍ കാലാവധി അവസാനിച്ച മുറയ്ക്ക് തൊഴിലുടമയുടെ അനുവാദമില്ലാതെ മറ്റൊരു തൊഴിലുടമയിലേയ്ക്കു മാറാന്‍ കഴിയും. കൂടാതെ എക്സിറ്റിലോ റീ എന്‍ട്രിയിലോ പോവാനും അനുവാദമുണ്ടായിരിക്കുമെന്ന് മന്ത്രാലയ വക്താവ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it