Gulf

സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം: ബേബി നീലാമ്പ്ര വീണ്ടും പ്രസിഡന്റ്

ഷബീര്‍ അലി ലവ ജനറല്‍ സെക്രട്ടറിയും അബ്ദുല്‍ കരിം ട്രഷററുമാണ്. വെള്ളിയാഴ്ച ജിദ്ദയില്‍ നടന്ന സിഫിന്റെ 19ാമത് വാര്‍ഷിക ജനറല്‍ ബോഡിയില്‍ ഐക്യകണ്‌ഠേനയായിരുന്നു തിരഞ്ഞെടുപ്പ്.

സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം: ബേബി നീലാമ്പ്ര വീണ്ടും പ്രസിഡന്റ്
X

ജിദ്ദ: പ്രവാസലോകത്തെ ഏറ്റവും വലിയ പ്രവാസി കായികസംഘടനയായ സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറത്തിന്റെ 2019- 2020 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തകസമിതിയിലേക്ക് ബേബി നീലാമ്പ്രയെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തു. ഷബീര്‍ അലി ലവ ജനറല്‍ സെക്രട്ടറിയും അബ്ദുല്‍ കരിം ട്രഷററുമാണ്. വെള്ളിയാഴ്ച ജിദ്ദയില്‍ നടന്ന സിഫിന്റെ 19ാമത് വാര്‍ഷിക ജനറല്‍ ബോഡിയില്‍ ഐക്യകണ്‌ഠേനയായിരുന്നു തിരഞ്ഞെടുപ്പ്. ബ്ലൂസ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഷരീഫ് പരപ്പനും ജിദ്ദ ഫ്രണ്ട്‌സ് ക്ലബ്ബിന്റെ എ ടി ഹൈദറും രണ്ടു പാനലുകള്‍ സമര്‍പ്പിച്ചെങ്കിലും രണ്ടുപാനലിലും ഒരേ ആളുകളെത്തന്നെ നിര്‍ദേശിക്കപ്പെട്ടതിനാല്‍ ഐക്യകണ്‌ഠേനയായിരുന്നു തിരഞ്ഞെടുപ്പ്.


നിസാം മമ്പാട്, അയ്യൂബ് മുസ്‌ല്യാരകത്, നിസാം പാപ്പറ്റ, മുഹമ്മദ് ഷജീര്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരും നാസര്‍ ഫറോക്, അബ്ദുല്‍സലാം കാളികാവ്, അന്‍വര്‍ വല്ലാഞ്ചിറ, റിയാസ് മഞ്ചേരി സെക്രട്ടറിമാരും, കെ പി അബ്ദുസലാം മുഖ്യരക്ഷാധികാരിയും വി കെ റഹൂഫ് മുഖ്യ ഉപദേഷ്ടാവുമാണ്. നാസര്‍ ശാന്തപുരം ജോയിന്റ് ട്രഷററും, ഷഫീഖ് പട്ടാമ്പി ക്യാപ്റ്റനും അന്‍വര്‍ കരിപ്പ വൈസ് ക്യാപ്റ്റനുമാണ്. ശരീഫ് പരപ്പന്‍, സാദിഖ് പാണ്ടിക്കാട്, യു കെ മുഹമ്മദ് ഷാഫി എന്നിവരെ രക്ഷാധികാരികളുമായി നാമനിര്‍ദേശം ചെയ്യപ്പെട്ടു. ജിദ്ദയില്‍ സഫയര്‍ റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന 18ാമത് ജനറല്‍ ബോഡി മുന്‍ പ്രസിഡന്റും സിഫിന്റെ സ്ഥാപകനേതാക്കളില്‍ പ്രമുഖനുമായ കെ പി അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ ബേബി നീലാമ്പ്ര അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി ഷബീര്‍ അലി ലവ 2017- 2019 വര്‍ഷത്തെ പ്രവര്‍ത്തന റിപോര്‍ട്ടും ട്രഷറര്‍ അബ്ദുല്‍കരിം സാമ്പത്തിക റിപോര്‍ട്ടും അവതരിപ്പിച്ചു. പുതിയ സീസണിലെ സിഫ് ചാംപ്യന്‍സ് ലീഗ് ഹജ്ജിനുശേഷം നടത്തുകയെന്നതിനാണ് പ്രഥമപരിഗണനയെന്ന് നിയുക്ത പ്രസിഡന്റ് പറഞ്ഞു. മുഖ്യ ഉപദേഷ്ടാവ് വി കെ റഹൂഫ്, സീനിയര്‍ വൈസ് പ്രസിഡന്റ് നിസാം മമ്പാട്, അയ്യൂബ് മുസ്‌ല്യാരകത്, സെക്രട്ടറി സലാം കാളികാവ്, ട്രഷറര്‍ അബ്ദുല്‍ കരിം എന്നിവര്‍ സംസാരിച്ചു. ടൗണ്‍ ടീം സ്‌ട്രൈക്കേഴ്‌സ് പ്രതിനിധി സുള്‍ഫിക്കര്‍ അരീക്കോട്, എസിസിഎഫ്‌സി പ്രതിനിധി സിദ്ദീഖ് കണ്ണൂര്‍, യുനൈറ്റഡ് എഫ്‌സിക്കു വേണ്ടി അബ്ദുല്‍കരിം വാഴക്കാട്, ഫ്രണ്ട്‌സ് ക്ലബ് ജിദ്ദയ്ക്കുവേണ്ടി ഹാരിസ് ബാബു മമ്പാട്, മജീദ് നഹ തുടങ്ങിയവര്‍ പുതിയ പ്രവര്‍ത്തകസമിതിക്കു ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

Next Story

RELATED STORIES

Share it