സൗദി കിരീടാവകാശി മക്കയില്‍

മസ്ജിദുല്‍ ഹറാമില്‍ പ്രാത്ഥന നടത്തി. മക്കയില്‍ നടക്കുന്ന വികസന പദ്ധതികളുടെ പുരോഗതി അദ്ദേഹം വിലയിരുത്തി.

സൗദി കിരീടാവകാശി മക്കയില്‍

ജിദ്ദ: സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ മക്കയിലെ വിശുദ്ധ ഹറമിലെത്തി. മസ്ജിദുല്‍ ഹറാമില്‍ പ്രാത്ഥന നടത്തി. മക്കയില്‍ നടക്കുന്ന വികസന പദ്ധതികളുടെ പുരോഗതി അദ്ദേഹം വിലയിരുത്തി. രാജകുമാരന്റെ മക്ക സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ നിരവധിപേര്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവച്ചു. വിശുദ്ധ കഅബയുടെ മുകളില്‍ കയറി ഹറം പള്ളിയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വീക്ഷിച്ചു.

റോയല്‍ കമ്മീഷന്‍ ബോര്‍ഡ് മീറ്റിങില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പങ്കെടുത്തു. മക്കയിലെ സഫ കൊട്ടാരത്തിലായിരുന്നു ഹറമില്‍ നടക്കുന്ന വികസന പദ്ധികളുടെ വിലയിരുത്തലുമായി ബന്ധപ്പെട്ട് യോഗം നടന്നത്.

RELATED STORIES

Share it
Top