ദമ്മാം അല്‍ അഥീര്‍ സ്ട്രീറ്റിലേക്കുള്ള വിലക്ക് നീക്കി; സെക്കന്റ് ഇന്‍ഡസ്ട്രിയില്‍ മേഖലയിലേക്കു പ്രവേശന വിലക്കേര്‍പ്പെടുത്തി
മറ്റു പ്രദേശങ്ങളെപ്പോലെ 24 മണിക്കൂര്‍ കര്‍ഫ്യൂ നില നില്‍ക്കുന്നതോടോപ്പം രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ ഇളവുണ്ടാവും

ഖിദ്ര്‍ മുഹമ്മദ്
ദമ്മാം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ദമ്മാം അല്‍ അഥീര്‍ സ്ട്രീറ്റിലും പരിസരത്തും ഏര്‍പ്പെടുത്തിയ വിലക്ക് ഞായറാഴ്ച മുതല്‍ നീക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മേഖലയിലേക്കു പ്രവേശിക്കുന്നതിനും പുറത്തു പോവുന്നതിനും നിരോധനമുണ്ടാവില്ല. മറ്റു പ്രദേശങ്ങളെപ്പോലെ 24 മണിക്കൂര്‍ കര്‍ഫ്യൂ നില നില്‍ക്കുന്നതോടോപ്പം രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ ഇളവുണ്ടാവും
എന്നാല്‍ ദമ്മാം സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ മേഖലയിലേക്കു ഇന്നു മുതല്‍ മറ്റൊരു അറിയിപ്പുണ്ടാവുന്നത് വരെ പ്രവേശിക്കുന്നതിനും പുറത്ത് പോവുന്നതിനും നിരോധനമുണ്ടാവും. സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ ഫാക്ടറികളുടെ പ്രവര്‍ത്തനം മൂന്നില്‍ ഒന്നാക്കി ചുരുക്കണം. എന്‍ജീനീയര്‍മാര്‍ക്കും മേധാവികള്‍ക്കും തൊഴിലാളികള്‍ക്കും ഇന്‍ഡസ്ട്രിയല്‍ മേഖലയിലേക്ക് പ്രവേശിക്കാമെങ്കിലും പുറത്ത് പോവാന്‍ അനുമതിയുണ്ടാവില്ലെന്ന് അറിയിപ്പില്‍ പറയുന്നു.
RELATED STORIES
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്തരിച്ചു
8 Dec 2023 1:08 PM GMTധര്‍മടത്ത് പിണറായിക്കെതിരേ മല്‍സരിച്ച സി രഘുനാഥ് കോണ്‍ഗ്രസ് വിട്ടു
8 Dec 2023 11:46 AM GMTനടി ലക്ഷ്മികാ സജീവന് ഷാര്‍ജയില്‍ മരണപ്പെട്ടു
8 Dec 2023 11:34 AM GMTതൃണമൂല്‍ എംപി മെഹുവ മൊയ്ത്രയെ ലോക്സഭയില്‍നിന്ന് പുറത്താക്കി
8 Dec 2023 11:09 AM GMTരാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം; ഫലസ്തീന്...
8 Dec 2023 11:07 AM GMTമാസപ്പടി വിവാദം: മുഖ്യമന്ത്രി, മകള്‍ വീണ, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല ...
8 Dec 2023 7:04 AM GMT