നമസ്‌കാര സമയങ്ങളില്‍ കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് സൗദി മന്ത്രാലയം
സൗദിയില്‍ 24 മണിക്കൂറും വ്യാപാരസ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ നല്‍കിയ അനുമതിയുടെ ഭാഗമായി നമസ്‌കാരസമയങ്ങളിലും കടകള്‍ അടച്ചിടേണ്ടിവരില്ലെന്ന റിപോര്‍ട്ടുകളുണ്ടായിരുന്നു.
ജിദ്ദ: സൗദിയില്‍ നമസ്‌കാരസമയങ്ങളില്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. സൗദിയില്‍ 24 മണിക്കൂറും വ്യാപാരസ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ നല്‍കിയ അനുമതിയുടെ ഭാഗമായി നമസ്‌കാരസമയങ്ങളിലും കടകള്‍ അടച്ചിടേണ്ടിവരില്ലെന്ന റിപോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, നമസ്‌കാരസമയങ്ങളില്‍ വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുന്നതിന് അനുമതി നല്‍കിയിട്ടില്ലെന്നും മന്ത്രിസഭ കൈക്കൊണ്ട തീരുമാനവുമായി ഇതിനു ബന്ധമില്ലെന്നും മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ ഖാലിദ് അല്‍ദുഗൈഥിര്‍ വ്യക്തമാക്കി. ഏതെങ്കിലും സ്ഥാപനങ്ങള്‍ നമസ്‌കാര സമയങ്ങളില്‍ തുറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമലംഘനമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വ്യാപാരസ്ഥാപനങ്ങള്‍ രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്നതായിരുന്നു മന്ത്രിസഭാ തീരുമാനത്തിന്റെ ഉദ്ദേശം. വ്യാപാരം വര്‍ധിക്കുന്നതിനും കൂടുതല്‍ ജോലി ലഭിക്കുന്നതും ലക്ഷ്യമിട്ടായിരുന്നു തീരുമാനം. നമസ്‌കാര സമയത്ത് അടച്ചിടുകയെന്നത് മറ്റു ചില വ്യവസ്ഥകള്‍ക്ക് അടിസ്ഥാനമാക്കിയാണെന്നും അദ്ദേഹം പറഞ്ഞു. നമസ്‌കാരസമയങ്ങളില്‍ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. ചെറുകിട, ഇടത്തരം മേഖലയില്‍ 14 മുതല്‍ 16 ശതമാനം വരെ ബിസിനസ് വര്‍ധിക്കുന്നതിനും പുതിയ സ്ഥാപനങ്ങളുടെ എണ്ണം അഞ്ചുമുതല്‍ ആറുശതമാനം വരെ ഉയരുന്നതിനും നമസ്‌കാരസമയത്ത് കടകള്‍ തുറക്കുന്നതുവഴി സഹായകമാവുമെന്നും വാദമുയര്‍ന്നിരുന്നു.
RELATED STORIES
ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMT