Gulf

ആഗോള നിക്ഷേപ ഉച്ചകോടി റിയാദില്‍ ആരംഭിച്ചു

ആഗോള നിക്ഷേപ ഉച്ചകോടി റിയാദില്‍ ആരംഭിച്ചു
X

റിയാദ്: മരുഭൂമിയിലെ ദാവോസ് എന്നറിയപ്പെടുന്ന ഭാവി നിക്ഷേപ സംഗമം (ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് ) സൗദി തലസ്ഥാനമായ റിയാദില്‍ ആരംഭിച്ചു. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നായി നാല്‍പ്പതിലധികം വന്‍കിട നിക്ഷേപകരാണ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുള്ളത്. മിഡില്‍ ഈസ്റ്റില്‍ തന്ത്രപ്രധാന സ്ഥാനമുള്ള സൗദി അറേബ്യയിലെ നിക്ഷേപ സാധ്യതകള്‍ ലോകത്തിന് മുന്നില്‍ അനാവരണം ചെയ്യുന്നതിന്റെ ഭാഗമായാണ് വാര്‍ഷിക ഉച്ചകോടി സംഘടിപ്പിക്കുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോദി, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല, സ്വിസ് പ്രസിഡന്റ് യൂലി മൊറാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്ര നേതാക്കളും പങ്കെടുക്കുന്നുണ്ട് .

ദുബയ് പോര്‍ട്‌സ്, റിലയന്‍സ്, സാംസങ്, ലുലു ഗ്രൂപ്പ്, റിയാദ് ബാങ്ക്, എച്ച്എസ്ബിസി, വിര്‍ജിന്‍ ഹൈപ്പര്‍ ലൂപ്പ്, വാവെ എന്നിവയടക്കമുള്ള ആഗോള സ്ഥാപനങ്ങള്‍ ഉച്ചകോടിയുടെ പങ്കാളികളാണ്.

Next Story

RELATED STORIES

Share it