Gulf

അഴിമതിയുടെ കാര്യത്തില്‍ ഭരണ-പ്രതിപക്ഷം ഒരേ തൂവല്‍പക്ഷികള്‍: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

അഴിമതിയുടെ കാര്യത്തില്‍ ഭരണ-പ്രതിപക്ഷം ഒരേ തൂവല്‍പക്ഷികള്‍: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X
ജിസാന്‍: അഴിമതിയുടെ കാര്യത്തില്‍ കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒരേ തൂവല്‍ പക്ഷികളാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിസാന്‍ ബ്ലോക്ക് പ്രസിഡന്റ് ഷൗക്കത്ത് ആനവാതില്‍ ആരോപിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിലേക്ക് പുതുതായി കടന്നു വന്ന പ്രവര്‍ത്തകര്‍ക്കുള്ള സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും മുഖ്യമന്ത്രി തല്‍സ്ഥാനത്തു തന്നെ തുടരുന്നത് അങ്ങേയറ്റം ലജ്ജാകരമാണ്. പ്രതിപക്ഷകക്ഷികളുടെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. ജനപ്രതിനിധികളടക്കം അഴിമതിയുടെ പേരില്‍ അറസ്റ്റിലാവുകയും അന്വേഷണം മറ്റു ജനപ്രതിനിധികളിലേക്കും പ്രതിപക്ഷ നേതാവിലേക്കുമടക്കം നീങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ഇത് കേരള രാഷ്ട്രീയം മലീമസമായതിന്റെ ഏറ്റവും പുതിയ തെളിവുകളിലൊന്നാണ്. ഇങ്ങനെയുള്ള രാഷ്ട്രീയ അരാചകത്വമാണ് ഉത്തരേന്ത്യയില്‍ പല സ്ഥലങ്ങളിലും സംഘപരിവാര ഫാഷിസ്റ്റ് ശക്തികള്‍ക്ക് അവസരമുണ്ടാക്കിക്കൊടുത്തത്. കേരളത്തിലെ മതേതര രാഷ്ട്രീയ പാര്‍ട്ടികളുടെ നിലവിലെ രാഷ്ട്രീയ അധമത്വം തക്കം പാര്‍ത്തിരിക്കുന്ന സംഘഫാഷിസ്റ്റുകള്‍ക്ക് അവസമൊരുക്കുമോ എന്ന് ആശങ്കപ്പെടേണ്ടതുണ്ട്. അതിനാല്‍ തന്നെ ഫാഷിസ്റ്റുകള്‍ക്ക് അവസരം കൊടുക്കാതെ അഴിമതിയില്‍ മുങ്ങിക്കിടക്കുന്ന ഇടത്-വലത് കക്ഷികള്‍ക്കുപരി ഒരു ബദല്‍ രാഷ്ട്രീയം ശക്തിപ്പെടേണ്ടത് അനിവാര്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

പൂര്‍വികരുടെ ചരിത്ര പാരമ്പര്യം ഉള്‍ക്കൊണ്ട്, സാമൂഹിക നീതിയിലതിഷ്ഠിതമായ സംശുദ്ധ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യയെ പൂര്‍വ സ്ഥിതിയിലേക്ക് തിരിച്ചുപിടിക്കാന്‍ ഒരോ ഇന്ത്യന്‍ പൗരനും പ്രയത്‌നിക്കണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ ഈ വരുന്ന ത്രിതല പഞ്ചായത് തിരഞ്ഞെടുപ്പില്‍ എസ് ഡിപിഐ പോലുള്ള ബദല്‍ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തണമെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗം മുഹമ്മദലി കല്ലായി ആഹ്വാനം ചെയ്തു.

പുതുതായി കടന്നു വന്ന പ്രവര്‍ത്തകരെ മുഹമ്മദലി കല്ലായി ഷാള്‍ അണിയിച്ചു. മുസ്തഫ ആറ്റൂര്‍ അധ്യക്ഷത വഹിച്ചു. റിഷാദ് പരപ്പനങ്ങാടി, റസാക്ക് വാളക്കുളം, ഹംസ മൗലവി കാവന്നൂര്‍, ഷഫീഖ് മൂന്നിയൂര്‍, ഗഫൂര്‍ മൂന്നിയൂര്‍, സഫീര്‍ കണ്ണൂര്‍ സംബന്ധിച്ചു.

Ruling-opposition are the same feather in the cap of corruption: the Indian Social Forum

Next Story

RELATED STORIES

Share it