ആര്‍എസ്എസ് ഭരണഘടനയെ വെല്ലുവിളിക്കുന്നു: ഇന്ത്യന്‍ സോഷ്യല്‍ ഫോറം, റിയാദ്

റിയാദ്: ഹിന്ദുക്കളുടെ മേധാവിത്വം അംഗീകരിച്ചാല്‍ മുസ് ലിംകള്‍ക്ക് ഇന്ത്യയില്‍ താമസിക്കാമെന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ഭരണഘടനയോടുള്ള വെല്ലുവിളിയും രാജ്യത്ത് നിന്ന് മുസ് ലിംകളെ ആട്ടിപ്പായിക്കാനുള്ള ഗൂഢലക്ഷ്യത്തിന്റെ മുന്നറിയിപ്പുമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് ഘടകം. മുസ് ലികളെയും ക്രിസ്ത്യാനികളെയും നിശ്ശബ്ദരാക്കി രാജ്യത്ത് ഹിന്ദുക്കളുടെ ശബ്ദം മാത്രമേ ഇനിയുണ്ടാവൂ എന്ന ആര്‍എസ്എസ് തലവന്റെ പ്രസ്താവന വളരെ ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. മുസ് ലിംകളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകളെയും വേരോടെ പിഴുതെറിയണമെന്ന പ്രഖ്യാപിത ലക്ഷ്യവുമായി രൂപംകൊണ്ട ആര്‍എസ്എസ് ഇപ്പോള്‍ മുസ് ലിം മുക്ത രാജ്യത്തിന് വേണ്ടി മുറവിളി കൂട്ടുന്നത് ഹിന്ദു രാഷ്ട്ര നിര്‍മിതിക്ക് തടസ്സം ഇന്ത്യയിലെ മുസ് ലിംകള്‍ മാത്രമാണെന്നുള്ള തിരിച്ചറിവ് കൊണ്ടാണ്. മുസ് ലിംകളെ നാട് കടത്തുക എന്ന ലക്ഷ്യത്തോടെ പൗരത്വ ബില്ലില്‍ ഭേദഗതി വരുത്തുകയും ധൃതിയില്‍ സഭയില്‍ പാസാക്കുകയും അസം അടക്കമുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ലക്ഷക്കണക്കിന് മുസ് ലിംകള്‍ പിറന്ന നാട്ടില്‍ അഭയാര്‍ത്ഥികളായി കഴിയേണ്ടിവന്നതും ഈ ഒരു ഗൂഢലോചനയുടെ ഭാഗമായിട്ട് തന്നെയാണ്.
നിയമത്തെയും നിയമജ്ഞരെയും വിലയ്‌ക്കെടുത്ത് മുസ് ലിം പൈതൃകത്തേയും സംസ്‌കാരത്തെയും ചരിത്രത്തെയും തകര്‍ത്ത് മുസ് ലിം സ്തംഭങ്ങള്‍ പിടിച്ചെടുത്ത് മുസ് ലിംകളെ എല്ലാ തുറകളിലും ക്ഷയിപ്പിക്കുക സംഘപരിവാര ആശയം രാജ്യത്ത് നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കയാണ്. നാനാത്വത്തില്‍ ഏകത്വം എന്ന മഹനീയ സങ്കല്‍പ്പത്തില്‍ പടുത്തുയര്‍ത്തിയ രാജ്യത്തിന്റെ സംസ്‌കാരം ഹിന്ദുത്വ വര്‍ഗീയവാദികളാല്‍ തകര്‍ക്കപ്പെടുന്നത് അനുവദിച്ചുകൂട. പൗരന് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനും അവകാശം വകവച്ച് നല്‍കുന്ന ലോകത്തിലെ തന്നെ ഏറ്റവും മഹത്തായ ഇന്ത്യന്‍ ഭരണഘടനയെ മാറ്റി ബ്രഹ്‌മണിക്കല്‍ ആശയം മുറുകെ പിടിക്കുന്ന മനുസ്മൃതി ഭരണഘടനയായി സൃഷ്ടിക്കാനുള്ള സംഘപരിവാര അജണ്ടയെ നാം ചെറുത്ത് തോല്‍പ്പിക്കേണ്ടതുണ്ട്.
വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യം വെച്ച് ഗുരുതരമായ പ്രസ്താവന ആര്‍എസ്എസ് തലവന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടും അദ്ദേഹത്തിനെതിരേ നടപടി സ്വീകരിക്കാത്തത് ഇന്ത്യയിലെ മുഴുവന്‍ ഭരണ സംവിധാനങ്ങളും ആര്‍ എസ് എസ് വരുതിയിലാക്കി എന്നതിന്റെ തെളിവാണ്. ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിച്ച മോഹന്‍ ഭാഗവതിനെതിരേ നടപടി സ്വീകരിക്കണമെന്നും ഭരണഘടനയെയും രാജ്യത്തിന്റെ പൈതൃകത്തെയും സംരക്ഷിക്കാന്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് സംഘപരിവാര ഭീകരതയ്‌ക്കെതിരേ ഒന്നിക്കണമെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് ഘടകം ആവശ്യപ്പെട്ടു.
RSS Challenges Constitution: Riyadh Indian Social Forum
RELATED STORIES
മലബാറില് നിന്നു ഗള്ഫ് നാടുകളിലേക്ക് യാത്രാ കപ്പല്; തലസ്ഥാനത്ത്...
31 May 2023 3:50 PM GMTവനിതാ ഗുസ്തി താരങ്ങള്ക്ക് നീതി: വ്യാഴാഴ്ച സംസ്ഥാന വ്യാപക...
31 May 2023 1:50 PM GMTഅറബിക് കോളജിലെ 17കാരിയുടെ ആത്മഹത്യ: ബീമാപ്പള്ളി സ്വദേശി അറസ്റ്റില്;...
31 May 2023 10:01 AM GMTഉപതിരഞ്ഞെടുപ്പില് യുഡിഎഫിനും എല്ഡിഎഫിനും നേട്ടം; ബിജെപിക്കും...
31 May 2023 6:46 AM GMTതാന് ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTകണ്ണൂര് വിമാനത്താവളത്തെ കൊല്ലരുത്; അടിയന്തരമായ ഇടപെടല് നടത്തണം: എസ്...
30 May 2023 12:56 PM GMT