എത്യോപ്യന്‍ കുട്ടികള്‍ക്ക് നവോദയ ഭക്ഷണസധനങ്ങള്‍ വിതരണം ചെയ്തു

ദമ്മാം: നവോദയ സാംസ്‌കാരിക വേദി നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായിദമ്മാം വനിതാ ഡിപോര്‍ട്ടേഷന്‍ സെന്ററില്‍ കഴിയുന്ന എത്യോപ്യന്‍ വംശജരായ 17 കുട്ടികളും 20 സ്ത്രികളും പുരുഷന്‍മാരും അടങ്ങുന്ന ആളുകള്‍ക്ക് ബേബിഫുഡ് അടക്കമുള്ള നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്തു. നവോദയ സാംസ്‌കാരിക വേദിയുടെ കാരുണ്യസ്പര്‍ശം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ സഹായം നല്‍കിയിട്ടുള്ളത്.
ദേശഭാഷാ വ്യത്യാസം കല്‍പ്പിക്കാതെ ഇവരെ സഹായിക്കാന്‍ കഴിഞ്ഞത് മാതൃകാപരവും അഭിമാനകരവുമാണെന്ന് നവോദയ സാമൂഹിക വിഭാഗം ചെയര്‍മാന്‍ ഇ എം കബീര്‍ പറഞ്ഞു. ആവശ്യമായ രേഖകളില്ലാതെ സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ ദമ്മാമില്‍ കഴിഞ്ഞിരുന്ന എത്യോപ്യന്‍ വംശജരായ ഇവര്‍ കഴിഞ്ഞയാഴ്ച നടന്ന പരിശോധനകളില്‍ നിയമലംഘനക്കുറ്റത്തിന് പിടിക്കപ്പെടുകയായിരുന്നു. ഇവരില്‍ പലരും കുടുംബമായി ഈ സെന്ററില്‍ നാടണയാന്‍ കാത്തുകഴിയുന്നവരാണ്.
വിവിധ പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ക്ക് ബേബി ഫുഡ് കിട്ടാതെ ബുദ്ധിമുട്ടുന്ന ദയനീയാവസ്ഥ കണ്ട നവോദയ വെല്‍ഫെയര്‍ നേതൃത്വം ഇടപെട്ടാണ് കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണവും സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ആവശ്യമായ നിത്യോപയോഗ സാധനങ്ങളും നല്‍കിയത്. നവോദയ കേന്ദ്ര സാമൂഹിക ക്ഷേമവിഭാഗം ജോ: കണ്‍വീനര്‍ ഗഫൂര്‍, ഉണ്ണി ഗുരുവായൂര്‍, കുടുംബവേദി നേതാക്കളായ രഞ്ജിത് വടകര, ഹമീദ് നൈന, സുരയ്യ ഹമീദ്, ജോല്‍സന, ജസ്‌ന എന്നിവര്‍ നേതൃത്വം നല്‍കി.
RELATED STORIES
പോപുലര്‍ ഫ്രണ്ടിന്റെ 'ചാരവനിതയായ' അഭിഭാഷക
26 May 2023 4:35 PM GMTകര്‍ണാടകയില്‍ തോറ്റത് മോദി തന്നെ
18 May 2023 5:36 PM GMTമണിപ്പൂരിലെ അശാന്തിയും ജന്തര്‍മന്ദറിലെ പ്രതിഷേധവും
12 May 2023 4:32 AM GMTപുല്‍വാമ: പൊള്ളുന്ന തുറന്നുപറച്ചിലിലും മൗനമോ...?
24 April 2023 9:34 AM GMTകഅബക്ക് നേരെയും ഹിന്ദുത്വ വിദ്വേഷം
13 April 2023 3:19 PM GMTകര്‍ണാടക തിരഞ്ഞെടുപ്പും ജി20 ഉച്ചകോടിയും
4 April 2023 2:15 PM GMT