റാസല്‍ഖൈമയില്‍ ആംബുലന്‍സ് ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് മരണം

സിപ്പ് ലൈനില്‍ തട്ടിയ ഹെലികോപ്ടര്‍ ഉയര്‍ന്ന് പറക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ദുരന്തം.

റാസല്‍ഖൈമയില്‍ ആംബുലന്‍സ് ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് മരണം

റാസല്‍ഖൈമ: വിനോദ കേന്ദ്രമായ റാക് ജബല്‍ ജൈസില്‍ ആംബുലന്‍സ് ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് നാല് പേര്‍ ദാരുണമായി കൊല്ലപ്പെട്ടു. സിപ്പ് ലൈനില്‍ തട്ടിയ ഹെലികോപ്ടര്‍ ഉയര്‍ന്ന് പറക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ദുരന്തം. ശനിയാഴച വൈകുന്നേരമായിരുന്നു സംഭവം. അടിയന്തര ചികില്‍സ നല്‍കുന്നതിന് രോഗിയുമായി പുറപ്പെട്ടതായിരുന്നു ഹെലികോപ്റ്റര്‍. ഉഗ്ര സ്‌ഫോടനത്തോടൊപ്പം തീ ഗോളമായി ഹെലികോപ്റ്റര്‍ താഴേക്കു പതിക്കുകയായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ള സിപ്പ് ലൈനാണ് റാസല്‍ഖൈമ ജബല്‍ ജൈസിലേത്.

സിപ്പ്‌ലൈനില്‍ കയറാന്‍ വന്നവരെല്ലാം സുരക്ഷിതരാണെന്ന് റാക് ടൂറിസം വികസന വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. അപകട സമയത്ത് സിപ്പ് ലൈന്‍ പ്രവൃത്തിച്ചിരുന്നില്ല. വിവരം ലഭിച്ചയുടന്‍ സുസജ്ജ സംവിധാനങ്ങളോടെ രക്ഷാ സേനകള്‍ സംഭവ സ്ഥലത്തെത്തി. ഹുമൈദ് അല്‍സാബി, സഖര്‍ അല്‍ യമാഹി , ജാസിം അല്‍ തനൈജി എന്നിവരും റാസല്‍ഖൈമ അല്‍ സാലിഹിയ പ്രദേശത്തുള്ള ഒരാളുമാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.
RELATED STORIES

Share it
Top