സോഷ്യല്‍ ഫോറം സൗജന്യ മെഡിക്കല്‍ ക്യാംപ് നടത്തി

ആയിരത്തോളം പേര്‍ ഗുണഭോക്തകളായ ക്യാംപില്‍ ആസ്റ്റര്‍ മെഡിക്കല്‍ സെന്ററിലെ വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധന നടത്തി.

സോഷ്യല്‍ ഫോറം സൗജന്യ മെഡിക്കല്‍ ക്യാംപ് നടത്തി

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ആസ്റ്റര്‍ മെഡിക്കല്‍ സെന്ററും ബിന്‍ അജ്‌യാനുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. ആയിരത്തോളം പേര്‍ ഗുണഭോക്തകളായ ക്യാംപില്‍ ആസ്റ്റര്‍ മെഡിക്കല്‍ സെന്ററിലെ വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധന നടത്തി.ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്‌റ്റേഡിയം വിഐപി റിക്രിയേഷന്‍ ഹാളില്‍ രാവിലെ 7ന് ആരംഭിച്ച ക്യാംപ് സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സഈദ് കൊമ്മച്ചി ഉദ്ഘാടനം ചെയ്തു. ഐസിസി പ്രസിഡണ്ട് എ പി മണികണ്ഠന്‍, ഐസിബിഎഫ് പ്രസിഡന്റ് ബാബുരാജ്, അഡ്വ ജാഫര്‍ ഖാന്‍, ജൂട്ടാസ് പേള്‍, ശറഫ് പി ഹമീദ്, അര്‍ജുന്‍ ഗാംഗുലി ക്യാംപ് സന്ദര്‍ശിച്ച് ആശംസയര്‍പ്പിച്ചു.

സോഷ്യല്‍ ഫോറം പ്രസിഡന്റ് മുഹമ്മദലി കന്നാട്ടി അധ്്യക്ഷം വഹിച്ച യോഗത്തില്‍, മുഖ്യ പ്രയോജകരായ ടീടൈം ജനറല്‍ മാനേജര്‍ ജംഷാദിന് ടി വി റസാഖ് മെമെന്റോ നല്‍കി. വിവിധ വിഷയങ്ങളെ ആസ്പദമാക്കി ആസ്റ്റര്‍ ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ ക്ലാസെടുത്തു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഉസ്മാന്‍, കണ്‍വീനര്‍ മജീദ് മേപ്പയ്യൂര്‍ സംസാരിച്ചു.


MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top