ഫാഷിസ്റ്റ് ഭീകരതക്കെതിരേ ജനകീയ പ്രതിരോധം തീര്‍ക്കുക: ജിദ്ദ ഇന്ത്യന്‍ പൗരാവലി
ഫാഷിസ്റ്റ് ഭീകരതക്കെതിരേ പൗരസംഗമം എന്ന പേരില്‍ ജിദ്ദയിലെ ഇന്ത്യന്‍ പൗരാവലി കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. ജിദ്ദ ഹില്‍ട്ടോപ്പ് ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജിദ്ദയിലെ സാമൂഹിക -സാംസ്‌കാരിക -മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

ജിദ്ദ: ഫാഷിസ്റ്റ് ഭീകരതക്കെതിരേ ജനാധിപത്യ മാതൃകയില്‍ ജനകീയ പ്രതിരോധം തീര്‍ക്കണമെന്ന് ജിദ്ദ പൗരാവലി. ഫാഷിസ്റ്റ് ഭീകരതക്കെതിരേ പൗരസംഗമം എന്ന പേരില്‍ ജിദ്ദയിലെ ഇന്ത്യന്‍ പൗരാവലി കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. ജിദ്ദ ഹില്‍ട്ടോപ്പ് ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജിദ്ദയിലെ സാമൂഹിക -സാംസ്‌കാരിക -മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
ഡോ. വിനീത പിള്ള പരിപാടി ഉദ്ഘാടനം ചെയ്തു. ഭരണകൂടം മതങ്ങള്‍ക്കിടയില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. ഫാഷിസ്റ്റ് ഭീകരതയുടെ തുടക്കം മുതല്‍ എന്‍ആര്‍സി, സിഎഎ വരെയുള്ള ആര്‍എസ്എസിന്റെ ഭീകര പ്രവര്‍ത്തന പദ്ധതികളെ കുറിച്ച് കബീര്‍ കൊണ്ടോട്ടി മള്‍ട്ടി മീഡിയ പ്രസന്റേഷനോട് സദസ്സിനോട് വിശദീകരിച്ചു.
ആത്യന്തികമായി ഹിന്ദു സമുദായങ്ങള്‍ക്ക് ഹാനികരവും അവരുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്നതുമാണ് ഫാഷിസ്റ്റ് ഭരണകൂടം കൊണ്ടുവന്ന ഭീകര നിയമങ്ങള്‍ എന്ന് അദ്ദേഹം പറഞ്ഞു. ഉണ്ണി തെക്കേടത്ത് ഐക്യ പ്രതിഞ ചൊല്ലികൊടുത്തു. ജിദ്ദയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ ജില്ലയില്‍നിന്നുമുള്ള കൂട്ടായ്മയിലെ പ്രതിനിധികള്‍ സംഗമത്തില്‍ ഒത്തുചേര്‍ന്നു. അസീസ് പട്ടാമ്പി അധ്യക്ഷത വഹിച്ചു.

കെ ടി എ മുനീര്‍, സി എം റഹ്മാന്‍, അബ്ദുല്‍ അസീസ് പൂക്കോട്ടുപാടം ഡോ. അഷ്‌റഫ്, ഇ എം അബ്ദുല്ല, സലാഹ് കാരാടന്‍, ഹുസ്സൈന്‍ ഇരു കുളങ്ങര, സക്കീര്‍ ഹുസൈന്‍ എടവണ്ണ, അസീസ് കോട്ടോപ്പാടം, സി വി അഷറഫ് പുളിക്കല്‍, നസീര്‍ വാവക്കുഞ്ഞ്, ഷിയാസ് ഇമ്പാല, മറിയം ടീച്ചര്‍, നാസര്‍ ശാന്തപ്പുരം, മന്‍സൂര്‍ വയനാട്, പൗരാവലി കണ്‍വീനര്‍ റാഫി ബീമാപള്ളി സംസാരിച്ചു.
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പി ഷംസുദ്ധീന്‍, റശീദ് വരിക്കോടന്‍, മന്‍സൂര്‍ എടവണ്ണ അബ്ദുല്‍ അസീസ് കോട്ടോപ്പാടം എന്നിവര്‍ക്ക് ചടങ്ങില്‍ യാത്രയപ്പ് നല്‍കി. അബ്ദുല്‍ മജീദ് നഹ, ഹസന്‍ കൊണ്ടോട്ടി ഹിഫ്‌സു റഹ്മാന്‍ എന്നിവര്‍ യാത്രയപ്പ് പരിവാടികള്‍ക്ക് നേതൃത്യം നല്‍കി.
മുഹമ്മദ് അലി പട്ടാമ്പി, ഷിഫാസ് തൃശൂര്‍, ഷഫീക് കൊണ്ടോട്ടി, ഹക്കിം അരിമ്പ്ര, ഷരീഫ് അറക്കല്‍ നാസര്‍ പുളിക്കല്‍, ഷാനി നാടുവഞ്ചേരി, ഉണ്ണീന്‍ പുലാക്കല്‍ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
RELATED STORIES
ഐഎസ്എല്ലില്‍ വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTപ്രീമിയര്‍ ലീഗ്; സിറ്റിക്കും യുനൈറ്റഡിനും തോല്‍വി; ലീഗ് വണ്ണില്‍...
1 Oct 2023 3:43 AM GMTകേരളാ ബ്ലാസ്റ്റേഴ്സ് താരത്തിനെതിരേ വംശീയാധിക്ഷേപം; റയാന്...
23 Sep 2023 6:06 AM GMTപക അത് വീട്ടി; ഐഎസ്എല്ലില്‍ ബെംഗളൂരുവിനെ തകര്‍ത്ത് കൊമ്പന്മാര്...
21 Sep 2023 4:51 PM GMTചാംപ്യന്‍സ് ലീഗ്; രാജകീയമായി ഗണ്ണേഴ്സ്; രക്ഷപ്പെട്ട് റയല്‍ മാഡ്രിഡ്
21 Sep 2023 5:46 AM GMTഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്സിനെ ലൂണ നയിക്കും; ടീമില്‍ ആറ് മലയാളികള്‍
20 Sep 2023 5:12 PM GMT