Gulf

പ്രവാസി ജിദ്ദ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങി

എല്ലാ ബുധനാഴ്ചയും വൈകീട്ട് 8 മണി മുതല്‍ 10 മണി വരെ ആയിരിക്കും ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനസമയം.

പ്രവാസി ജിദ്ദ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങി
X

ജിദ്ദ: പ്രവാസി സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ ഷറഫിയയില്‍ ആരംഭിക്കുന്ന പ്രവാസി ഹെല്‍പ് ഡെസ്‌കിന്റെ ഔപചാരിക ഉദ്ഘാടനം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് റഹിം ഒതുക്കുങ്ങല്‍ നിര്‍വഹിച്ചു. സൗദിയില്‍ നിയമപരിധിക്കുള്ളില്‍ നിന്നുകൊണ്ട് ചെയ്യാന്‍ കഴിയുന്നത്ര സേവനസൗകര്യങ്ങള്‍ പ്രവാസികള്‍ക്കായി നല്‍കുകയെന്ന ലക്ഷ്യമാണ് ഹെല്‍പ് ഡെസ്‌കിനു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരുകള്‍ എന്നും അവഗണിച്ച വിഭാഗമാണ് പ്രവാസികള്‍. എന്നാല്‍, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികള്‍ സംബന്ധിച്ച അറിവിന്റെ പരിമിതികള്‍ മൂലം അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ പോലും പ്രവാസികള്‍ക്ക് നഷ്ടമാവുന്നുവെന്ന് ഡസ്‌കിന്റെ പ്രവര്‍ത്തങ്ങള്‍ വിശദീകരിച്ച സേവനവിഭാഗം കണ്‍വീനര്‍ കെ എം അബ്ദുല്‍ കരിം അഭിപ്രായപ്പെട്ടു.

കേരളാ സര്‍ക്കാരിന്റെ നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ്, ക്ഷേമ പെന്‍ഷന്‍ പദ്ധതികള്‍ എന്നിവ യുസുഫ് പരപ്പന്‍ വിശദീകരിച്ചു. മാനവീയം പ്രതിനിധി പുഷ്പകുമാര്‍, മീഡിയ ഫോറം പ്രതിനിധി സാദിഖലി തുവൂര്‍, മുഹമ്മദലി ഓവിങ്ങല്‍, റസ്സാഖ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. വേങ്ങര നാസര്‍, ഇസ്മായില്‍ പാലക്കണ്ടി, അമീന്‍ ഷറഫുദ്ദീന്‍, ദാവൂദ് രാമപുരം, റഷീദ് എടവനക്കാട്, ഷഫീഖ് മേലാറ്റൂര്‍, സൈഫുദ്ദീന്‍ ഏലംകുളം, അസീസ് കണ്ടോത്ത്, യൂസുഫ് ഹാജി എന്നിവര്‍ നേതൃത്വം നല്‍കി. എല്ലാ ബുധനാഴ്ചയും വൈകീട്ട് 8 മണി മുതല്‍ 10 മണി വരെ ആയിരിക്കും ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനസമയം.

Next Story

RELATED STORIES

Share it