പത്തനംതിട്ട ജില്ലാ സംഗമം 10ാം വാര്‍ഷികം ആഘോഷിക്കുന്നു

15ന് വൈകീട്ട് 6.30ന് ആരംഭിക്കുന്ന വാര്‍ഷികാഘോഷ പരിപാടി പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിരതാമസമാക്കിയ പിജെഎസിന്റെ പ്രഥമ പ്രസിഡന്റ് മെഹബൂബ് അഹ്്മദ് ഉദ്ഘാടനം ചെയ്യും. ആഘോഷ ചടങ്ങില്‍ പിജെഎസ് സ്ഥാപക അംഗങ്ങളെ ആദരിക്കും.

പത്തനംതിട്ട ജില്ലാ സംഗമം 10ാം വാര്‍ഷികം ആഘോഷിക്കുന്നു

ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്) പത്താമത് വാര്‍ഷികം ഈമാസം 15ന് വെള്ളിയാഴ്ച റിഹേലിയിലുള്ള അല്‍ ഖദീര്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ജിദ്ദയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിജെഎസ് ഭാരവാഹികള്‍ അറിയിച്ചു. 15ന് വൈകീട്ട് 6.30ന് ആരംഭിക്കുന്ന വാര്‍ഷികാഘോഷ പരിപാടി പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിരതാമസമാക്കിയ പിജെഎസിന്റെ പ്രഥമ പ്രസിഡന്റ് മെഹബൂബ് അഹ്്മദ് ഉദ്ഘാടനം ചെയ്യും. ആഘോഷ ചടങ്ങില്‍ പിജെഎസ് സ്ഥാപക അംഗങ്ങളെ ആദരിക്കും. ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്തൃന്‍ സ്‌കൂളില്‍ ആരംഭിച്ച മലയാളം ക്ലബ്ബിലേക്ക് പിജെഎസ് സംഭാവന ചെയ്യുന്ന പുസ്തകങ്ങളുടെ വിതരണോദ്ഘാടനവും ചടങ്ങില്‍ നടക്കും. 12ാം ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്കുനേടിയ പിജെഎസ് അംഗങ്ങളുടെ മക്കള്‍ക്ക് നല്‍കുന്ന അവാര്‍ഡ് ദാനവുമുണ്ടായിരിക്കും. പിജെഎസിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളിലെ മുഖ്യവിഷയങ്ങളെയും അംഗങ്ങളുടെ കലാ സാംസകാരിക മേഖലകളിലെ കഴിവുകളെയും ഉള്‍കൊള്ളിച്ചുകൊണ്ടുള്ള 'സ്‌നേഹ സ്മരണീക' എന്ന സുവനറിന്റെ പ്രകാശനവും നടക്കും. ജിദ്ദയിലെ കലാ സാംസ്‌കാരിക സാഹിത്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കഴിഞ്ഞ മൂന്നുവര്‍ഷമായി നല്‍കുന്ന ഉല്ലാസ് കുറുപ്പ് മെമ്മോറിയല്‍ അവാര്‍ഡിന് ഈ വര്‍ഷം ജിദ്ദയിലെ പ്രശസ്ത നൃത്താധ്യാപിക പ്രസീത മനോജിന് നല്‍കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ഷികാഘോഷ പരിപാടിയില്‍ പത്തനംതിട്ട ജില്ലാ സംഗമം അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍, പ്രശസ്ത നൃത്താധ്യാപിക സുധ രാജു അണിയിച്ചൊരുക്കിയ പത്തനംതിട്ടയെക്കുറിച്ചുള്ള അവതരണ സംഗീത നൃത്തം, പുഷ്പ സുരേഷ്, പ്രസീത മനോജ്, പ്രീത അജയന്‍, ബിന്ദു സണ്ണി എന്നിവര്‍ അണിയിച്ചൊരുക്കിയ നൃത്ത നൃത്തൃങ്ങള്‍, പിജെഎസ് മുന്‍ പ്രസിഡന്റ് അനില്‍ ജോണ്‍ സംവിധാനം ചെയ്യുന്ന കുടുംബ ബന്ധങ്ങളുടെ ഊടും പാവും ഊട്ടി ഉറപ്പിക്കുന്ന 'താളം തെറ്റിയ താരാട്ട്' എന്ന സാമൂഹിക സംഗീത നാടകം, ജിദ്ദയിലെ പ്രമുഖ ഗായകരെ അണിനിരത്തിയുള്ള ഗാനസന്ധ്യ എന്നിവയുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് എബി ചെറിയാന്‍ 0502715302/ അനില്‍ കുമാര്‍ 0538378734 എന്നിവരെ വിളിക്കാം. വാര്‍ത്താസമ്മേളനത്തില്‍ ഷുഹൈബ് പന്തളം (രക്ഷാധികാരി), വിലാസ് അടൂര്‍ (പ്രസിഡന്റ്), അയ്യൂബ് പന്തളം (ജനറല്‍ സെക്രട്ടി), വര്‍ഗിസ് ഡാനിയേല്‍ (ട്രഷറര്‍), നൗഷാദ് അടൂര്‍, എബി കെ ചെറിയാന്‍ (വൈസ് പ്രസിഡന്റ്), അനില്‍കുമാര്‍ പത്തനംതിട്ട (പിആര്‍ഒ), മനോജ് മാത്യു അടൂര്‍ (സുവനീര്‍ കമ്മിറ്റി കണ്‍വീനര്‍), തക്ബീര്‍ പന്തളം, സാബുമോന്‍ പന്തളം, അലി തേക്കുതോട് എന്നിവര്‍ പങ്കെടുത്തു.

NISHAD M BASHEER

NISHAD M BASHEER

Our Contributor help bring you the latest article around you


RELATED STORIES

Share it
Top