പാലത്തായി: പോലിസിലെ സംഘപരിവാര്‍ ബന്ധത്തിനു തെളിവ്-ഐഎസ്എഫ്

ദമ്മാം: പാലത്തായി പീഡനക്കേസ് പ്രതി പത്മരാജനു ജാമ്യം ലഭിച്ച നടപടി പോലിസിലെ സംഘപരിവാര്‍ ബന്ധത്തിന്റെ വ്യക്തമായ തെളിവാണെന്നു ഇന്ത്യന്‍ സോഷ്യല്‍ ഫോറം തുഖ്ബ ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. പോക്‌സോ നിയമം ഒഴിവാക്കി പീഡനവീരന് ജാമ്യം ലഭിക്കാന്‍ കഴിയുന്ന തരത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ആരെ തൃപ്തിപ്പെടുത്താനാണെന്ന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വെളിപ്പെടുത്തണം. അന്യമത വിദ്വേഷം മനസ്സില്‍ പേറി നടക്കുകയും നീചമായ കുറ്റകൃത്യങ്ങള്‍ നടത്തുകയും ചെയ്യുന്ന സംഘപരിവാര്‍ ഭീകരന്മാരെ ജനകീയമായി പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതാണ് ഇത്തരം സംഭവങ്ങളെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം തുഖ്ബ ബ്ലോക്ക് പ്രസിഡന്റ് ഷാജഹാന്‍ പേരുര്‍, ജനറല്‍ സെക്രട്ടറി ഷാന്‍ ആലപ്പുഴ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഷ്‌റഫ് മുക്കം, ഷുഐബ് എളവട്ടൂര്‍, സിറാജ് പായിപ്പാട് എന്നിവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
Palathayi case: Indian Social Forum against Police
RELATED STORIES
വെടിനിര്ത്തല് ലംഘിച്ച് ഇസ്രായേല്; ഗസയില് വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഇസ്രായേല് വടക്കന് ഗസയില് ആക്രമണം തുടങ്ങി
1 Dec 2023 6:01 AM GMTഗസയില് വെടിനിര്ത്തല് രണ്ടുദിവസം കൂടി നീട്ടിയതായി ഇസ്രായേലും ഹമാസും
30 Nov 2023 10:09 AM GMTഗസയില് താത്കാലിക വെടിനിര്ത്തല് തുടരും; 10 ഇസ്രായേല് പൗരന്മാരെയും...
30 Nov 2023 5:45 AM GMTഫലസ്തീന് അനുകൂല ഫേസ്ബുക്ക് പോസ്റ്റ്; സി ഐഎ ഉന്നത ഉദ്യോഗസ്ഥന്...
29 Nov 2023 12:26 PM GMTവെടിനിര്ത്തല് ലംഘിച്ച് ഇസ്രായേല്, തിരിച്ചടിച്ച് അല്ഖസ്സാം; സിഐഎ,...
28 Nov 2023 3:42 PM GMT