പാലത്തായി കേസ്: സംഘപരിവാറിന് വിടുവേല ചെയ്യുന്ന ഐജി ശ്രീജിത്തിനെ മാറ്റണം-ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ദമ്മാം: പാലത്തായി പീഢനക്കേസ് അന്വേഷിക്കുന്ന ഐജി ശ്രീജിത്ത് കേസ് കോടതിയില്‍ നിലനില്‍ക്കെ തന്നെ പ്രതിയെ സംരക്ഷിക്കുന്ന രീതിയില്‍ പുറത്തുവിട്ട ഓഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ചുമതലയില്‍ നിന്നു മാറ്റി നിര്‍ത്തണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം തുഖ്ബ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കേസില്‍ ഒരു ബന്ധവുമില്ലാത്ത ഒരാളുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ പ്രതിയെ സംരക്ഷിക്കുന്ന തരത്തില്‍ കേസിന്റെ വിശദാശം വെളിപ്പെടുത്തിയ ഐജി ശ്രീജിത്ത് നടത്തിയത് ഗുരുതരമായ ചട്ടലംഘനവും പ്രതിയെ രക്ഷപ്പെടുത്താനുള്ള സാഹചര്യം ഉണ്ടാക്കുകയുമാണ്.
നിയമലംഘനം നടത്തിയ ക്രൈം ബ്രാഞ്ച് ഐജി ശ്രീജിത്തിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തുകയും പ്രതിയായ ബിജെപി നേതാവ് പത്മരാജനെതിരേ പോക്‌സോ നിയമം ചുമത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച് നീതിപൂര്‍വമായ അന്വേഷണം നടത്തണമെന്നും ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഷാജഹാന്‍ പേരൂര്‍, ജനറല്‍ സെക്രട്ടറി ഷാന്‍ ആലപ്പുഴ, സിറാജ് പായിപ്പാട് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Palathayi case: IG Sreejith should be removed-Indian Social Forum
RELATED STORIES
ഏഷ്യന്‍ ഗെയിംസ്; പുരുഷ ലോങ്ജംപില്‍ ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTഏഷ്യന്‍ ഗെയിംസ്; ഷൂട്ടിങ്ങില്‍ സ്വര്‍ണവും വെള്ളിയും കരസ്ഥമാക്കി...
27 Sep 2023 5:03 AM GMTഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ സഖ്യത്തിന് സ്വര്‍ണം
25 Sep 2023 5:28 AM GMTകുതിരയോട്ട മല്‍സരത്തിലെ ഇന്ത്യയുടെ അഭിമാന താരത്തിന് ജന്മനാടിന്റെ...
24 Sep 2023 12:27 PM GMTഏഷ്യന്‍ ഗെയിംസ്; ആദ്യ ദിനം ഇന്ത്യക്ക് മൂന്ന് വെള്ളിയും രണ്ട് വെങ്കലവും
24 Sep 2023 6:07 AM GMTലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പ്; നീരജ് ചോപ്രയ്ക്ക് സ്വര്‍ണ്ണം
28 Aug 2023 4:10 AM GMT