റസ്‌റ്റോറന്റില്‍ പാചക വാതകം ചോര്‍ന്ന് സ്‌ഫോടനം; സൗദിയില്‍ ഒരാള്‍ മരിച്ചു
റിയാദിലെ അല്‍മുന്‍സിയ ഡിസ്ട്രിക്ടിലായിരുന്നു സംഭവം. സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
BY SRF29 Nov 2020 12:50 AM GMT

X
SRF29 Nov 2020 12:50 AM GMT
റിയാദ്: സൗദി അറേബ്യയിലെ റസ്‌റ്റോറന്റില്‍ പാചക വാതകം ചോര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. റിയാദിലെ അല്‍മുന്‍സിയ ഡിസ്ട്രിക്ടിലായിരുന്നു സംഭവം. സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
ഉഗ്രശബ്ദത്തോടെയുണ്ടായ സ്‌ഫോടനത്തില്‍ റസ്‌റ്റോറന്റ് ഏറെക്കുറെ പൂര്‍ണമായി തകര്‍ന്നു. സമീപത്തെ ഏതാനും വ്യാപാര സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടന ശബ്ദം കിലോമീറ്ററുകളോളം അകലെ കേട്ടതായി പരിസരവാസികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
Next Story
RELATED STORIES
2,000 രൂപയുടെ നോട്ടുകള് മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില് പെട്രോള് പമ്പിന്റെ മേല്ക്കൂര തകര്ന്ന് ഒരാള്‍ മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMT