കുവൈത്തില്‍ ഇന്ന് ഒരു മരണം; 151 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു
ഇതോടെ കൊറോണ വൈറസ് ബാധയില്‍ മരണമടഞ്ഞവരുടെ എണ്ണം 14 ആയി.
BY BSR23 April 2020 10:35 AM GMT

X
BSR23 April 2020 10:35 AM GMT
കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ന് ഒരാള്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് അറിയിച്ചു. 41 വയസ്സുകാരനായ കുവൈത്ത് സ്വദേശിയാണ് മരണപ്പെട്ടത്. ഇതോടെ കൊറോണ വൈറസ് ബാധയില്‍ മരണമടഞ്ഞവരുടെ എണ്ണം 14 ആയി. രാജ്യത്ത് കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം 2399 ആയി. ഇവരില്‍ 498 പേര്‍ രോഗ മുക്തി നേടി. ഇന്ന് റിപോര്‍ട്ട് ചെയ്തിട്ടുള്ള 151ല്‍ 61 ഇന്ത്യക്കാരാണ്. ഇതില്‍ 60 പേര്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായുള്ള സമ്പര്‍ക്കം വഴിയാണ് രോഗബാധയേറ്റത്. ഇന്ത്യക്കാരായ രോഗബാധിതരുടെ എണ്ണം 1308 ആയി ഉയര്‍ന്നിട്ടുണ്ട്. ചികില്‍സയിലായി 1887 പേരും അത്യാഹിത വിഭാഗത്തിലായി 55ഉം പേരാണുള്ളത്. ഇതില്‍ 22 പേരുടെ നില തൃപ്തികരമല്ലെന്ന് മന്ത്രാലയ വക്താവ് അറിയിച്ചു.
Next Story
RELATED STORIES
ബാലണ് ഡിയോര് നേടാനായി സഹായം തേടി; സെര്ജിയോ റാമോസിന്റെ സംഭാഷണം...
30 Jun 2022 12:35 PM GMTറഫീനയാണ് താരം; ബ്രസീലിയന് താരത്തിനായി ട്രാന്സ്ഫര് വിപണിയില് വടം...
30 Jun 2022 12:15 PM GMTഖത്തര് ലോകകപ്പ്; അവസാന ഘട്ട ടിക്കറ്റ് വില്പ്പന ജൂലായ് അഞ്ച് മുതല്
30 Jun 2022 11:55 AM GMTടോട്ടന്ഹാമിന്റെ കിരീട പ്രതീക്ഷയ്ക്ക് ആക്കം കൂട്ടാന് റിച്ചാര്ലിസണ്...
30 Jun 2022 11:18 AM GMTപോര്ച്ചുഗല് താരം വിറ്റീന പിഎസ്ജിയിലേക്ക്
30 Jun 2022 7:25 AM GMTമുഹമ്മദ് ഉവൈസ് ജെംഷഡ്പൂര് എഫ്സിയിലേക്ക്
29 Jun 2022 3:01 PM GMT