കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ ഓണാഘോഷം
സാധാരണ രീതിയില്‍നിന്നും വിഭിന്നമായി കൊവിഡ് കാലത്തെ ഈ ആഘോഷ പരിപാടി തികച്ചും നവ്യാനുഭവമാണെന്ന് സ്ഥാനപതി അഭിപ്രായപ്പെട്ടു.

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസി അങ്കണത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് എംബസിയില്‍ നടന്ന ആഘോഷ പരിപാടി സ്ഥാനപതി സിബി ജോര്‍ജ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ആഘോഷപരിപാടിയോടനുബന്ധിച്ച് മനോഹരമായ പൂക്കളവും ഒരുക്കിയിരുന്നു. ഇതിനു പുറമേ എംബസിയിലെത്തിയ മുഴുവന്‍ പേര്‍ക്കും പായസവും മധുരവിതരണവും നടത്തി.
ഇന്ത്യയിലും കുവൈത്തിലുമുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും സ്ഥാനപതി ഓണാശംസകള്‍ നേര്‍ന്നു. സാധാരണ രീതിയില്‍നിന്നും വിഭിന്നമായി കൊവിഡ് കാലത്തെ ഈ ആഘോഷ പരിപാടി തികച്ചും നവ്യാനുഭവമാണെന്ന് സ്ഥാനപതി അഭിപ്രായപ്പെട്ടു. കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഇത് ആദ്യമായാണു ഇന്ത്യന്‍ എംബസിയില്‍ ഔദ്യോഗികമായി ഓണാഘോഷം സംഘടിപ്പിക്കുന്നത്. ആഘോഷപരിപാടിയോട് അനുബന്ധിച്ച് ഓണവുമായി ബന്ധപ്പെട്ട ക്വിസ് മല്‍സരവും സംഘടിപ്പിച്ചിരുന്നു.
RELATED STORIES
2,000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഐഎംഎഫ് 'മധുരമോണം 2023' വര്‍ണാഭമായി ആഘോഷിച്ചു
30 Sep 2023 1:48 PM GMTസംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര്‍ വധം: ഇന്ത്യന്‍ ഹൈക്കമ്മീഷണറെ സ്കോട്ട്ലന്‍ഡ് ഗുരുദ്വാരയില്‍ ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMT