Gulf

നൗഷാദും കുടുംബവും ദുബയ് സന്ദര്‍ശിക്കും

കേരളത്തിലെ പ്രളയ ദുരന്തത്തില്‍ കഴിയുന്നവര്‍ക്ക് സൗജന്യമായി വാരിക്കോരി വസ്ത്രങ്ങള്‍ നല്‍കിയ എറണാംകുളം ബ്രോഡ്‌വേയിലെ തെരുവോര കച്ചവടക്കാരനായ നൗഷാദും കുടുംബവും ദുബയ് സന്ദര്‍ശിക്കുന്നു. ഓണത്തിന് ശേഷമായിരിക്കും അദ്ദഹവും കുടുംബവും ദുബയിലെത്തുക. ദുബയിലെ സ്മാര്‍ട്ട് ട്രാവല്‍സ് എംഡി അഫി അഹമ്മദ് ഇന്നലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ദുബയിലേക്ക് ക്ഷണിച്ചത

ദുബയ്: കേരളത്തിലെ പ്രളയ ദുരന്തത്തില്‍ കഴിയുന്നവര്‍ക്ക് സൗജന്യമായി വാരിക്കോരി വസ്ത്രങ്ങള്‍ നല്‍കിയ എറണാംകുളം ബ്രോഡ്‌വേയിലെ തെരുവോര കച്ചവടക്കാരനായ നൗഷാദും കുടുംബവും ദുബയ് സന്ദര്‍ശിക്കുന്നു. ഓണത്തിന് ശേഷമായിരിക്കും അദ്ദഹവും കുടുംബവും ദുബയിലെത്തുക. ദുബയിലെ സ്മാര്‍ട്ട് ട്രാവല്‍സ് എംഡി അഫി അഹമ്മദ് ഇന്നലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ദുബയിലേക്ക് ക്ഷണിച്ചത്. നൗഷാദിനും കുടുംബത്തിനും ദുബയ് സന്ദര്‍ശിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരു ലക്ഷം രൂപയും അഫി അഹമ്മദ് നേരെത്തെ പ്രഖ്യാപിച്ചിരുന്നു. ഈ പണം നൗഷാദ് പുതിയതായി തുറക്കുന്ന കടയില്‍ നിന്നും വസ്ത്രങ്ങള്‍ വാങ്ങി ദുരിതം അനുഭവിക്കുന്നവര്‍ക്ക് വിതരണം ചെയ്യും. ഒരു ലക്ഷം മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയിലേക്കും് സംഭാവന ചെയ്യുമെന്നും അഫി അഹമ്മദ് പറഞ്ഞു. പെരുന്നാള്‍ കച്ചവടത്തിനായി കരുതി വെച്ചിരുന്ന വസ്ത്രങ്ങളാണ് നൗഷാദ് ചാക്ക് കണക്കിന് സംഭാവന ചെയ്തിരുന്നത്. നേരെത്തെ സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന നൗഷാദിന് മാത്രമാണ് പാസ്‌പ്പോര്‍ട്ടുള്ളത് കുടുംബത്തിനും കൂടി യാത്രാ രേഖകള്‍ ലഭിച്ചാല്‍ ഉടനെ തന്നെ ദുബയിലെത്തും. അഫിയുടെ ഒരു ലക്ഷം രൂപ സമ്മാനം ആദ്യം നിരസിച്ച നൗഷാദ് ആ തുക പ്രളയ ദുരന്തത്തില്‍ പെട്ടവര്‍ക്ക് നല്‍കാന്‍ നൗഷാദ് ആവശ്യപ്പെടുകയായിരുന്നു. ദുബയില്‍ നിന്നും സ്വന്തം സ്വദേശമായ കണ്ണൂരിലെത്തി മാതാപിതാക്കളെ കണ്ടതിന് ശേഷം നൗഷാദിനെ കാണാനായി അഫി എറണാംകുളത്തേക്ക് പോകുകയായിരുന്നു. ദുബയിലും മറ്റുമുള്ള വ്യാപാരികളടക്കമുള്ള മറ്റു പ്രവാസികള്‍ക്കും തന്റെ സന്ദര്‍ശനം കൂടുതല്‍ പ്രചോദനം ആകുമെന്നതിനാലാണ് ദുബയിലേക്ക് വരുന്നതെന്ന് നൗഷാദ് പറഞ്ഞു. സമീപത്തുള്ള മറ്റു കച്ചവടക്കാര്‍ ദുരന്തത്തില്‍ കഷ്ടപ്പെടുന്നവര്‍ക്ക് കാര്യമായി ഒന്നും കൊടുക്കാന്‍ സന്നദ്ധത കാണിക്കാത്തത് കൊണ്ടാണ് താന്‍ കൂടുതല്‍ നല്‍കാന്‍ തയ്യാറായതെന്നും നൗഷാദ് പറഞ്ഞു. ആരു അറിയാതെ ചെയ്യാന്‍ കരുതിയ ഈ സംഭവം ഇത്രയധികം പ്രസിദ്ധി ലഭിക്കുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it