Gulf

അല്‍-ഖോബാറില്‍ പുതിയ പേ പാര്‍ക്കിങ് സംവിധാനം നിലവില്‍ വന്നു

അല്‍-ഖോബാറില്‍ പുതിയ പേ പാര്‍ക്കിങ് സംവിധാനം നിലവില്‍ വന്നു
X

ദമ്മാം: സൗദി അറേബ്യയിലെ അല്‍-ഖോബാറില്‍ നഗരഭാഗത്ത് വാഹനങ്ങളുടെ പാര്‍ക്കിങിനായി പുതിയ പേ പാര്‍ക്കിങ് സംവിധാനം നിലവില്‍ വന്നു. കഴിഞ്ഞ വര്‍ഷം വരെ തുടര്‍ന്നിരുന്ന കമ്പനി മാറി പുതിയ കമ്പനിയാണ് ചുമതലയേറ്റെടുത്തിരിക്കുന്നത്. നേരത്തേ ഉണ്ടായിരുന്ന പാര്‍ക്കിങ് സമയത്തിലും ഫീസിലും സമൂലമായ മാറ്റം വരുത്തിയാണ് പുതിയ സവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

പുതിയ പരിഷ്‌കരണ പ്രകാരം ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ 8 മുതല്‍ രാത്രി 10 വരെ പാര്‍ക്കിങിനു ഫീസ് നല്‍കണം. മണിക്കൂറിന് 3 റിയാലാണ് ഫീസ്. പുതിയ പേ പാര്‍ക്കിങ് സംവിധാനം വരുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഏതാനും മാസങ്ങളായി തയ്യാറെടുപ്പുകളുടെ ഭാഗമായി പാര്‍ക്കിങിന് ഫീസ് ഈടാക്കിയിരുന്നില്ല. നേരത്തേ വെള്ളിയാഴ്ച്ച പൂര്‍ണമായും സൗജന്യമായിരുന്നു. മറ്റു ദിവസങ്ങളില്‍ ഉച്ചയ്ക്കു 12 മുതല്‍ വൈകീട്ട് 4 വരെയും സൗജന്യ പാര്‍ക്കിങ് ആയിരുന്നു. പുതിയ മെഷീനില്‍ നിന്നു പാര്‍ക്കിങ് ടിക്കറ്റ് ലഭ്യമാവുന്നതിന് വാഹനത്തിന്റെ പ്ലേറ്റ് നമ്പര്‍ കൂടി നല്‍കണമെന്നും അധികൃതര്‍ അറിയിച്ചു.

New Pay parking system in Al qobar




Next Story

RELATED STORIES

Share it