മലപ്പുറം വണ്ടൂര്‍ സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരിച്ചു
മദീനയിലേക്കുള്ള യാത്രയില്‍ ജിദ്ദയില്‍നിന്ന് 70 കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് അപകടമുണ്ടായത്.
BY NSH8 Jan 2020 1:56 PM GMT

X
NSH8 Jan 2020 1:56 PM GMT
ജിദ്ദ: മലപ്പുറം വണ്ടൂര്‍ സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരിച്ചു. കബീര്‍ കാരാനി (47)യാണ് മരിച്ചത്. മദീനയിലേക്കുള്ള യാത്രയില്‍ ജിദ്ദയില്‍നിന്ന് 70 കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയായിരുന്നു അപകടം. പിന്നില്‍ വന്ന വാഹനമിടിച്ചതിന്റെ ആഘാതത്തില്‍ ഇദ്ദേഹം സഞ്ചരിച്ച വാഹനം മറിഞ്ഞായിരുന്നു അപകടം. സംഭവം നടന്ന സ്ഥലത്തുവച്ചുതന്നെ കബീര്‍ മരണപ്പെടുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന സഹപ്രവര്‍ത്തകരായ രണ്ടുപേര്‍ നിസാരപരിക്കുകളോടെ രക്ഷപെട്ടു. മരണപ്പെട്ട കബീറിന്റെ മൃതദേഹം ഖുലൈസ് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സൗദിയില്‍തന്നെ ഖബറടക്കം നടത്താനുള്ള നടപടിക്രമങ്ങള്‍ ഖുലൈസ് കെഎംസിസി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.
Next Story
RELATED STORIES
ഐഎസ്എല്ലില്‍ വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന്‍ ഗെയിംസ്; പുരുഷ ലോങ്ജംപില്‍ ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില്‍ നിക്ഷേപകര്‍...
1 Oct 2023 10:09 AM GMTമെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പട്ടാപകല്‍ കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMTകനത്ത മഴ; എറണാകുളത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടര്‍മാര്‍ ...
1 Oct 2023 3:56 AM GMT