ജിദ്ദയില്‍ ന്യുമോണിയ ബാധിച്ച് പത്തനംതിട്ട സ്വദേശി മരിച്ചു

ജിദ്ദ: ന്യുമോണിയ ബാധിച്ച് പത്തനംതിട്ട സ്വദേശിയായ സമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകന്‍ ജിദ്ദയില്‍ മരിച്ചു. അടൂര്‍ മണക്കാല തൂവയൂര്‍ നോര്‍ത്ത് സ്വദേശി വിഹാറില്‍ ഷാജി ഗോവിന്ദ്(59) ആണ് ജിദ്ദയിലെ കിങ് അബ്ദുല്ല മെഡിക്കല്‍ സെന്ററില്‍ മരണപ്പെട്ടത്. ന്യുമോണിയ ബാധിച്ച് മൂന്ന് ആഴ്ചകളോളമായി ജിദ്ദ നാഷനല്‍ ആശുപത്രിയിലും തുടര്‍ന്ന് കിങ് അബ്ദുല്ല മെഡിക്കല്‍ സെന്ററിലും ചികില്‍സയിലായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി സൗദി ആരോഗ്യ മന്ത്രാലത്തിനു കീഴിലുള്ള ജിദ്ദ അസീസിയയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്നു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം. പിതാവ്: പരേതനായ ഗോവിന്ദ്. മാതാവ്: കൗസല്യ. സഹോദരങ്ങള്‍: സഞ്ജീവ്, സംഗീത. ഭാര്യ: ശ്രീന. മക്കള്‍: അശ്വിന്‍ ഷാജി, അശ്വതി ഷാജി.
പത്തനംതിട്ട ജില്ലാ സംഗമം സ്ഥാപകാഗം, മറ്റു സംസ്‌കാരിക-രാഷ്ട്രീയ സംഘടനകളില്‍ ഭാരവാഹിയായിട്ടുണ്ട്. ഷാജിയുടെ വിയോഗത്തില്‍ പത്തനംതിട്ട ജില്ലാ സംഗമം ദുഖം രേഖപ്പെടുത്തി. തുടര്‍ നടപടികള്‍ക്കായി എല്ലാ സഹായവും ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Native of Pathanamthitta died of pneumonia in Jeddah
RELATED STORIES
കണ്ണൂര്‍ കൂത്തുപറമ്പിനടുത്ത് സ്കൂട്ടറുകള് കൂട്ടിയിടിച്ച് രണ്ട്...
29 Nov 2023 7:46 AM GMTകൂത്തുപറമ്പില്‍ സ്കൂട്ടറുകള് തമ്മില്‍ കൂട്ടിയിടിച്ച് യുവാക്കള്‍ക്ക്...
29 Nov 2023 5:30 AM GMTമിനിലോറിയില്‍ വന്‍ സ്പിരിറ്റ് കടത്ത്; ബിജെപി നേതാവ് ഉള്‍പ്പെടെ...
25 Nov 2023 8:06 AM GMTഇരിട്ടിയില്‍ എസ് ഡിപിഐ പ്രവര്‍ത്തകന്റെ വീടിന് നേരേ ബോംബെറിഞ്ഞ കേസ്:...
24 Nov 2023 3:06 PM GMTകണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; യുവതി ഉള്‍പ്പെടെ നാലുപേര്‍...
24 Nov 2023 9:30 AM GMTനവകേരളാ സദസ്സ്; കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം,...
21 Nov 2023 8:07 AM GMT