Gulf

മസ്‌കറ്റ് ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ മാറ്റിവച്ചു

മസ്‌കറ്റ് ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ മാറ്റിവച്ചു
X

മസ്‌കത്ത്: മേഖലയിലെ നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ അഞ്ചു വരെ നടത്താനിരുന്ന മസ്‌കറ്റ് ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ മാറ്റിവച്ചു. ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറിന്റെ 30ാമത്തെ പതിപ്പാണ് ഒമാന്‍ മാറ്റിവച്ചത്. വാര്‍ത്താവിനിമയ മന്ത്രിയും മേളയുടെ മെയിന്‍ കമ്മിറ്റി ചെയര്‍മാനുമായ ഡോ. അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ഹറാസിയാണ് തീരുമാനം അറിയിച്ചത്. പ്രദര്‍ശനത്തിന്റെ പുതിയ തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മേഖലയിലെ നിലവിലുള്ള സാഹചര്യങ്ങളും അവയാല്‍ ഉണ്ടാകുന്ന വിവിധ പരിഗണനകളും സമഗ്രമായി വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനം എടുത്തതെന്ന് അല്‍ ഹറാസി വ്യക്തമാക്കി. മേളയുടെ സാംസ്‌കാരിക പ്രാധാന്യവും മേഖലയിലെ പ്രധാന സാംസ്‌കാരിക പരിപാടികളില്‍ ഒന്നെന്ന നിലയിലുള്ള അതിന്റെ പ്രതിഷ്ഠയും കണക്കിലെടുത്താണ് തീരുമാനം എടുത്തതെന്നും, അതിനനുസരിച്ചുള്ള സാഹചര്യങ്ങളില്‍ തന്നെ പരിപാടി സംഘടിപ്പിക്കാനുള്ള പ്രതിബദ്ധതയാണ് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it