Gulf

മുംബൈ പൂന ഹൈപ്പര്‍ ലൂപ്പ് നിര്‍മാണം അടുത്ത വര്‍ഷം; മൂന്ന് മണിക്കൂര്‍ യാത്ര 25 മിനിറ്റായി കുറയും

റോഡ് മാര്‍ഗം നിലവില്‍ ഇരു നഗരങ്ങള്‍ക്കുമിടയിലെ യാത്രയ്ക്ക് മൂന്ന് മണിക്കൂര്‍ ആണ് വേണ്ടത്. 150 കിമി ദുരമുള്ള ഈ റൂട്ടില്‍ ഹെപ്പര്‍ ലൂപ്പ് വഴിയാത്ര ചെയ്യകയാണങ്കില്‍ 25 മിനിറ്റ് മാത്രം മതിയാകും. 3 വര്‍ഷത്തിനകം നിര്‍മാണം പുര്‍ത്തിയാക്കി ഹൈപ്പര്‍ ലൂപ്പ് ഓടി തുടങ്ങും.

മുംബൈ പൂന ഹൈപ്പര്‍ ലൂപ്പ് നിര്‍മാണം അടുത്ത വര്‍ഷം; മൂന്ന് മണിക്കൂര്‍ യാത്ര 25 മിനിറ്റായി കുറയും
X

അബൂദബി: അതിവേഗ ഗതാഗത സംവിധാനമായഇന്ത്യയിലെ ആദ്യത്തെ ഹൈപ്പര്‍ ലൂപ്പ് പാതയുടെ നിര്‍മാണം അടുത്ത വര്‍ഷം തുടങ്ങുമെന്ന് വിര്‍ജിന്‍ ഹൈപ്പര്‍ ലൂപ്പ് സിഇഒ ജെയ് വാള്‍ഡര്‍ അബൂദബിയില്‍ പറഞ്ഞു. റോഡ് മാര്‍ഗം നിലവില്‍ ഇരു നഗരങ്ങള്‍ക്കുമിടയിലെ യാത്രയ്ക്ക് മൂന്ന് മണിക്കൂര്‍ ആണ് വേണ്ടത്. 150 കിമി ദുരമുള്ള ഈ റൂട്ടില്‍ ഹെപ്പര്‍ ലൂപ്പ് വഴിയാത്ര ചെയ്യകയാണങ്കില്‍ 25 മിനിറ്റ് മാത്രം മതിയാകും. 3 വര്‍ഷത്തിനകം നിര്‍മാണം പുര്‍ത്തിയാക്കി ഹൈപ്പര്‍ ലൂപ്പ് ഓടി തുടങ്ങും.

അബൂദബിയില്‍ നടക്കുന്ന വേള്‍ഡ് എനര്‍ജി കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ പടിഞ്ഞാറന്‍ രാജ്യങ്ങളിലായി മണിക്കൂറില്‍ 400 കിമീ വേഗതയില്‍ 500ല്‍ പരം പരീക്ഷണ ഓട്ടം നടത്തിയതായും അദ്ദേഹം പറഞ്ഞു. അബൂദബിയില്‍ നിന്നു റിയാദിലേക്ക് 48 മിനിറ്റിനകവും അവിടെ നിന്ന് ജിദ്ദയലേക്ക് 50 മിനിറ്റിനകവും യാത്ര ചെയ്യാന്‍ കഴിയും. നിലവില്‍ 2 മണിക്കൂര്‍ യാത്രക്കാവശ്യമായ അബൂദബി-ദുബയ് റൂട്ടില്‍ പണി പൂര്‍ത്തിയായാല്‍ യാത്രക്ക് 12 മിനിറ്റ് മാത്രം മതിയാകും

Next Story

RELATED STORIES

Share it