Gulf

ബിജെപി യുടെ തുടര്‍ഭരണത്തിനു കാരണമായത് മതേതരപാര്‍ട്ടികളുടെ ആത്മാര്‍ത്ഥതയില്ലായ്മ: എസ്ഡിപിഐ

ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറില്‍ എത്തിയ മൊയ്തീന്‍ കുട്ടി ഫൈസി ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു.

ബിജെപി യുടെ തുടര്‍ഭരണത്തിനു കാരണമായത് മതേതരപാര്‍ട്ടികളുടെ ആത്മാര്‍ത്ഥതയില്ലായ്മ: എസ്ഡിപിഐ
X

ദോഹ: മോദി സര്‍ക്കാരിനെ താഴയിറക്കുന്നതില്‍ കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികളുടെ ആത്മാര്‍ത്ഥത ഇല്ലായ്മയാണ് കേന്ദ്രത്തില്‍ ബിജെപിയുടെ രണ്ടാം വരവിന് പ്രധാനകാരണമായതെന്ന് എസ്ഡിപിഐ അഖിലേന്ത്യാ പ്രസിഡന്റ് മൊയ്തീന്‍ കുട്ടി ഫൈസി. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറില്‍ എത്തിയ മൊയ്തീന്‍ കുട്ടി ഫൈസി ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കമുളള സര്‍ക്കാര്‍ മെഷിനറികെളെ സമര്‍ത്ഥമായി ദുരുപയോഗം ചെയ്ത് മീഡിയകളുടെയും കുത്തക കമ്പനികളുടെയും സഹായത്തോടെ തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിയെ ഒട്ടും ആത്മാര്‍ത്ഥത ഇല്ലാതെയാണു കോണ്‍ഗ്രസും ഇടതുപക്ഷവും ഉള്‍പ്പെടെ തിരഞ്ഞെടുപ്പില്‍ നേരിട്ടത്.



ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കുന്നതിന് വിഘാതമായത് കോണ്‍ഗ്രസിന്റെ നിലപാടുകളാണ്. മാത്രമല്ല ബിജെപി ഉയര്‍ത്തിയ ഹിന്ദുത്വത്തിനു പകരമായി രാമക്ഷേത്ര നിര്‍മ്മാണം, ഗോ സംരക്ഷണം അടക്കമുളള കടുത്ത ഹിന്ദുത്വ വര്‍ഗീയ പ്രചരണങ്ങളുമായാണു കോണ്‍ഗ്രസ് നേരിട്ടത്. ഇടതുപക്ഷമാകട്ടെ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ബിജെപി ക്കൊപം നിന്നാണു തിരഞ്ഞെടുപ്പിനെ നേരിട്ടത്.

പ്രതിപക്ഷത്തിന്റെ ശക്തിക്ഷയം മുതലെടുത്ത് രണ്ടാം മോദി സര്‍ക്കാര്‍ തുടക്കം മുതലെ ഹിന്ദുത്വ കാര്‍ഡിറക്കിയാണു ഭരണചക്രം തിരിക്കുന്നത്. ജനാധിപത്യ ഇന്ത്യയിലെ പൗരമാരെ വര്‍ഗീയമായി തരം തിരിക്കുന്ന പൗരത്വ ബില്ല്, വിദ്യാഭ്യാസ ബില്ല മുതലായവയെല്ലാം ഇതിന്റെ തുടര്‍ച്ചയാണ്. ഹിന്ദുത്വ ആള്‍കൂട്ട കൊലകളും അക്രമണങ്ങളും മുന്‍ത്തേക്കാള്‍ വര്‍ധിച്ചിരിക്കുന്നു.

ഇവിടെയാണ് ജനകീയ ബദല്‍ ഉയര്‍ത്തുന്ന സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസക്തി. ഫാഷിസത്തിന്റെ ഇരകള്‍ സ്വന്തം കാലില്‍ നിന്നുകൊണ്ടുള്ള രാഷ്ട്രീയ മുന്നേറ്റമാണ് നടത്തേണ്ടത്. എസ്ഡിപിഐ ഈ രാഷ്ട്രീയ മുന്നേറ്റത്തിനു നേതൃത്വം നല്‍കുമെന്നും മൊയ്തീന്‍ കുട്ടി ഫൈസി പറഞ്ഞു.

സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സയീദ് കോമ്മച്ചി അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ബഷീര്‍, റിസ്‌വാന്‍ (തമിഴ്‌നാട്), മുഹമ്മദാലി (കേരള), ലത്തീഫ് മടിക്കേരി (കര്‍ണാടക), സോഷ്യല്‍ ഫോറം കേരള സംസ്ഥാന സെക്രട്ടറി അഹമ്മദ് കടമേരി സംസാരിച്ചു.

Next Story

RELATED STORIES

Share it