മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിന് ജിസിസി രാജ്യങ്ങളില്‍ വിലക്ക്
യുഎഇ ചിത്രത്തിന് ഇതുവരെയും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ചൊവ്വാഴ്ച തീരുമാനമുണ്ടായേക്കും.
അബൂദബി: മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിന് യുഎഇ ഒഴികെയുള്ള ജിസിസി രാജ്യങ്ങളില്‍ വിലക്ക്. യുഎഇ ചിത്രത്തിന് ഇതുവരെയും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ചൊവ്വാഴ്ച തീരുമാനമുണ്ടായേക്കും.
എല്‍ജിബിടിക്യു സമൂഹവുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിന്റെ പേരിലാണ് വിലക്കെന്നാണ് അറിയുന്നത്. ലോകവ്യാപകമായി ഈ മാസം 21ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് തിരിച്ചടി. ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ജിസിസി രാജ്യങ്ങളില്‍ ചിത്രം റീ സെന്‍സറിങ്ങിന് നല്‍കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകരെന്നാണ് വിവരം.
നിലവിലെ സാഹചര്യത്തില്‍ ചിത്രം 21ന് ഗള്‍ഫ് രാജ്യങ്ങളില്‍ റിലീസ് ചെയ്യാനാകില്ല. മലയാളത്തിലെ ആദ്യ നൂറുകോടി ക്ലബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ്, മോഹന്‍ലാല്‍, ഉദയകൃഷ്ണ ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. നാട്ടില്‍ യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
RELATED STORIES
ഷിംല മസ്ജിദിലേക്ക് ഹിന്ദുത്വര് ഇരച്ചുകയറി; സംഘര്ഷം, നിരോധനാജ്ഞ
11 Sep 2024 6:36 PM GMT'മികച്ച ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥന്'; സ്ഥലംമാറ്റിയ മലപ്പുറം എസ് ...
11 Sep 2024 5:31 PM GMTഉരുള്പൊട്ടലില് ഏവരെയും നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി ജിന്സണും...
11 Sep 2024 5:22 PM GMTആശ്രമം കത്തിച്ച കേസില് കാരായി രാജനെ കുടുക്കാന് നോക്കി; പൂഴ്ത്തിയ...
11 Sep 2024 3:10 PM GMTകോളജ് യൂനിയന് തിരഞ്ഞെടുപ്പ്; കണ്ണൂര് ഗവ. വനിതാ കോളജില് സംഘര്ഷം
11 Sep 2024 2:25 PM GMTസ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിച്ചത്...
11 Sep 2024 2:18 PM GMT