Gulf

ഷാര്‍ജയില്‍നിന്ന് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കണ്ടെത്തി

രണ്ടാഴ്ച മുമ്പാണ് ബിഹാര്‍ അസര്‍ഗഞ്ച് സ്വദേശികളായ മുഹമ്മദ് അഫ്താബ്- ആലംതുസി പര്‍വീണ്‍ ദമ്പതികളുടെ മകന്‍ മുഹമ്മദ് പര്‍വീസ് ആലമിനെ (15) കാണാതായത്.

ഷാര്‍ജയില്‍നിന്ന് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കണ്ടെത്തി
X

ഷാര്‍ജ: ഷാര്‍ജയില്‍നിന്ന് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ രാത്രിയില്‍ അജ്മാനില്‍ കണ്ടെത്തി. രണ്ടാഴ്ച മുമ്പാണ് ബിഹാര്‍ അസര്‍ഗഞ്ച് സ്വദേശികളായ മുഹമ്മദ് അഫ്താബ്- ആലംതുസി പര്‍വീണ്‍ ദമ്പതികളുടെ മകന്‍ മുഹമ്മദ് പര്‍വീസ് ആലമിനെ (15) കാണാതായത്. പട്രോളിങ് നടത്തുകയായിരുന്ന അജ്മാന്‍ പോലിസ് കുറച്ചാളുകള്‍ക്കൊപ്പം ഒരുകുട്ടിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഷാര്‍ജ പോലിസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലിസിന്റെ നിര്‍ദേശപ്രകാരം പിതാവായ മുഹമ്മദ് അഫ്താബ് സ്ഥലത്തെത്തി പര്‍വീസിനെ തിരിച്ചറിയുകയായിരുന്നു.

വിദ്യാര്‍ഥിയെ കണ്ടെത്താനായി ഷാര്‍ജ പോലിസ് പ്രത്യേകസംഘത്തെ നിയോഗിച്ച് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കുട്ടിയെ കണ്ടെത്തുന്നവര്‍ക്ക് പിതാവ് 5,000 ദിര്‍ഹം ഇനാമും പ്രഖ്യാപിച്ചു. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് വിവിധ മാധ്യമങ്ങള്‍ വഴി പൊതുജനങ്ങളോടും അഭ്യര്‍ഥിച്ചിരുന്നു. ഷാര്‍ജ ഡല്‍റ്റ ഇംഗ്ലീഷ് ഹൈസ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് പര്‍വീസ്. രാത്രി ഷാര്‍ജ മുവൈലയിലുള്ള വീട്ടില്‍നിന്ന് മൊബൈലില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിന് മാതാവ് വഴക്കുപറഞ്ഞിരുന്നു. രാവിലെയാണ് രക്ഷിതാക്കള്‍ മകന്‍ വീട്ടില്‍ ഇല്ലെന്ന വിവരമറിയുന്നത്.

Next Story

RELATED STORIES

Share it