Gulf

പുതിയ കാലത്തെ സ്ത്രീകള്‍ വ്യക്തിത്വത്തിലൂടെ അടയാളപ്പെടുത്തുക: എംജിഎം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി

ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാറഹ്മാന്‍ വനിതാ വേദി ഉദ്ഘാടനം ചെയ്തു.

പുതിയ കാലത്തെ സ്ത്രീകള്‍ വ്യക്തിത്വത്തിലൂടെ അടയാളപ്പെടുത്തുക: എംജിഎം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി
X

റിയാദ്: ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമത്തോടനുബന്ധിച്ച് വനിതകള്‍ക്ക് വേണ്ടി റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന് കിഴിലുള്ള എംജിഎം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സുലൈയിലെ താഖത് വ്യൂ ഇസ്തിറാഹയില്‍ സംഘടിപ്പിച്ച വനിതാവേദി ജനകീയമായ സ്ത്രീ സാന്നിധ്യം കൊണ്ടും പ്രമേയം കൊണ്ടും ശ്രദ്ധേയമായി.

ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാറഹ്മാന്‍ വനിതാ വേദി ഉദ്ഘാടനം ചെയ്തു.

വിശുദ്ധ ഖുര്‍ആനിന്റെ മൂല്യവത്തായ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട്, പ്രവാസ ജീവിതത്തില്‍ സാമൂഹിക, സംസ്‌കാരിക ഇടങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിക്കുവാനും, കുടുംബങ്ങളില്‍ ഉത്തരവാദിത്വമുള്ള കുടുംബനാഥയാകുവാനും പ്രവാസി വനിതകള്‍ക്ക് കഴിയണമെന്ന് ഉദ്ഘാടന പ്രഭാഷണത്തില്‍ മീരാ റഹ്മാന്‍ പറഞ്ഞു.

ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമവേദിയിലെ പ്രത്യേകം തയ്യാറാക്കിയ വേദി 3ല്‍ നടന്ന വനിത വേദിയില്‍ 'സ്ത്രീ സ്വത്വം, ഇസ്‌ലാമില്‍' എന്ന പ്രമേയത്തില്‍ അന്‍സാര്‍ നന്മണ്ട മുഖ്യപ്രഭാഷണം നടത്തി.

'ആത്മവിചാരണ', 'അപരിചിതര്‍ക്ക് അനുമോദനം' എന്നീ വിഷയങ്ങളില്‍ റാഹില അന്‍വര്‍, അമീന അന്‍വാരിയ്യ എന്നിവര്‍ സംസാരിച്ചു.

എംജിഎം തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് ഉമ്മുകുല്‍സൂം ടീച്ചര്‍ വി എ മുഖ്യാതിഥിയായി പങ്കെടുത്തു. റഷാ ബാസിമ ജിദ്ദ, സുഹ്‌റ ടീച്ചര്‍ അല്‍കോബാര്‍, നിഗ്മത്തുനിസ അഖ്‌റബിയ്യ, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ലേണ്‍ ദി ഖുര്‍ആന്‍ ഫൈനല്‍ പരീക്ഷ വിജയി റാഫിയ ഉമ്മറിന് റിയാദ് എംജിഎമിന്റെ സ്‌നേഹോപഹാരം കമറുന്നിസ നൗഷാദ് നല്‍കി. റിയാദ് എംജിഎം ചെയര്‍പേഴ്‌സണ്‍ നഫീസ തലപ്പാടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജസീന മുഹമ്മദ് സുല്‍ഫിക്കര്‍ സ്വാഗതവും, ഷഹാന അറഫാത്ത് നന്ദിയും പറഞ്ഞു.

സൂഫിയ പുന്നോത്ത് ഖിറാഅത്ത് നടത്തി. നസ്‌റിന്‍ ജലാല്‍ അവതരണം നിര്‍വഹിച്ചു. ബുഷ്‌റ ബാവ, ജുന ആസിഫ്, ലുബ്‌ന ഫൈസല്‍, സില്‍സില കബീര്‍, ഷാഹിദ ഷംസീര്‍, റജീന കണ്ണൂര്‍, താഹിറ ടീച്ചര്‍, ഫര്‍സാന ഗഫൂര്‍, ഫാത്തിമ ഫര്‍സാന, ഹിബ നിഷാം, നാജിഷ, നദീറ ഹനീഫ്, ഷിംല , നുസൈബ ഷറഫ്, റെജീന സി.പി, ഷഫാഹു, അമീറ മുജീബ്, ആയിഷ ബഷീര്‍, ബാസിമ ഗഫൂര്‍, മുഹ്‌സിന ഉസ്മാന്‍, മുനീറ, നസീമറഷീദ്, ഷിറിന്‍ ഫറാസ്, രാരി നാസര്‍, റസീന, നൂര്‍ജഹാന്‍ ഇസ്മായില്‍, നസിമോള്‍, സരിത ഉമര്‍ ഖാന്‍, ഹസീന ഷംസുദ്ദീന്‍, റസീന വി., ഷിഫ, ഷഹ്നാസ്, ഖൈറുന്നിസ, സൈനബ് അഷറഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it