ദമ്മാമില്‍ പൊതുമര്യാദ ലംഘിച്ച നിരവധി പേര്‍ പിടിയില്‍

പൊതു മര്യാദക്ക് നിരക്കാത്ത നിലയില്‍ വസ്ത്രധാരണം നടത്തിയവരാണ് പിടിയിലായത്.

ദമ്മാമില്‍ പൊതുമര്യാദ ലംഘിച്ച നിരവധി പേര്‍ പിടിയില്‍

ദമ്മാം (സൗദി): കിഴക്കന്‍ പ്രവിശ്യയില്‍ പൊതു മര്യാദ ലംഘിച്ച 18 പേര്‍ പിടിയില്‍. പൊതു മര്യാദക്ക് നിരക്കാത്ത നിലയില്‍ വസ്ത്രധാരണം നടത്തിയവരാണ് പിടിയിലായത്. ഇതില്‍ രണ്ടു സ്ത്രീകളും ഉള്‍പ്പെടും. പൊതു സ്ഥലങ്ങളിലും പാര്‍ക്കുകളിലും പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള ഇരിപ്പിടങ്ങളില്‍ ഇരിക്കല്‍, പാര്‍ക്കുകളില്‍ തീപൂട്ടല്‍ തുടങ്ങിയ കൃത്യങ്ങള്‍ നടത്തിയവരും പിടിയിലായിട്ടുണ്ട്.

പൊതു മര്യാദ ലംഘിക്കല്‍, സ്ത്രീകളെ ശല്ല്യം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഒരാഴ്ചക്കിടെ മാത്രമ റിയാദില്‍ 203 പേരെ പിടികൂടിയതായി റിയാദ് പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top