Gulf

തൃശൂര്‍ സ്വദേശിയെ ദുബയില്‍ കാണ്മാനില്ലെന്ന് പരാതി

തൃശൂര്‍ കാട്ടൂര്‍ സ്വദേശിയായ മനാഫ് മുഹമ്മദ് അലി (40) യെ ജൂലായ് 5 മുതല്‍ കാണാനില്ലെന്നാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്.

തൃശൂര്‍ സ്വദേശിയെ ദുബയില്‍ കാണ്മാനില്ലെന്ന് പരാതി
X

ദുബയ്: മംസാറില്‍ റെസ്‌റ്റോറന്റില്‍ ജോലിചെയ്യുന്ന തൃശൂര്‍ സ്വദേശിയെ ദുബയില്‍ കാണ്മാനില്ലെന്ന് പരാതി. തൃശൂര്‍ കാട്ടൂര്‍ സ്വദേശിയായ മനാഫ് മുഹമ്മദ് അലി (40) യെ ജൂലായ് 5 മുതല്‍ കാണാനില്ലെന്നാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്.

വെള്ളിയാഴ്ച രാത്രി ബന്ധുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം11 മണിക്ക് മനാഫിന്റെ താമസ സ്ഥലത്തിനടുത്തുള്ള വഴിയരികില്‍ ബന്ധുക്കള്‍ വണ്ടിയില്‍ ഇറക്കുകയായിരുന്നു. അതിനു ശേഷം മനാഫ് ആരുമായും ബന്ധപ്പെട്ടിട്ടില്ല. മുറാഖബാദ് പോലിസ് സ്‌റ്റേഷനില്‍ മാനാഫിനെ കാന്മാനില്ല എന്ന കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. മനാഫിനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളിയുമായി ബന്ധപ്പെടുക:0507772146.


Next Story

RELATED STORIES

Share it