തലശ്ശേരി സ്വദേശിയായ ബാലന്‍ ദുബയില്‍ ബസ്സില്‍ ശ്വാസം മുട്ടിമരിച്ചു
തലശേരി മുഴുപ്പിലങ്ങാട് ഫസീലാസില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫര്‍ഹാന്‍(6) ആണ് മരിച്ചത്
ദുബയ്: തലശ്ശേരി സ്വദേശിയായ ബാലന്‍ ദുബയില്‍ ബസ്സിനുള്ളില്‍ ശ്വാസം മുട്ടിമരിച്ചു. തലശ്ശേരി മുഴുപ്പിലങ്ങാട് ഫസീലാസില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫര്‍ഹാന്‍(6) ആണ് മരിച്ചത്. ദുബയ് അല്‍ഖൂസിലുള്ള അല്‍മനാര്‍ സെന്ററില്‍ വാരാന്ത്യദിനത്തില്‍ ഖുര്‍ആന്‍ പഠിക്കാനെത്തിയതായിരുന്നു. ബസ്സില്‍നിന്നു കുട്ടികളെല്ലാം ഇറങ്ങിയെങ്കിലും ഫര്‍ഹാന്‍ ഇറങ്ങുന്നതിനു മുമ്പ് ഡ്രൈവര്‍ ബസ് ലോക്ക് ചെയ്തതു കാരണമാണ് കുട്ടി ബസ്സില്‍ കുടുങ്ങിയത്. ബസ്സില്‍ ഉറങ്ങിപ്പോയ കുട്ടി അകത്തുള്ളത് അറിയാതെ ഡ്രൈവര്‍ വാഹനം പൂട്ടിപ്പോവുകയായിരുന്നു. കടുത്തവേനലായതിനാല്‍ കുട്ടി ബസ്സിനുള്ളില്‍ ശ്വാസം മുട്ടി മരിച്ചെന്നാണ് പ്രാഥമിക നിഗമനം. രാവിലെ എട്ടിന് മുമ്പ് മദ്‌റസയിലെത്തിയതാണ് ബസ്. മണിക്കൂറുകള്‍ക്ക് ശേഷം 11 ഓടെയാണ് കുട്ടിയെ ബസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗള്‍ഫില്‍ മുമ്പും ഇത്തരം സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മുഴുവന്‍ കുട്ടികളും ഇറങ്ങിയോ എന്ന് പരിശോധിക്കാതെ ജീവനക്കാര്‍ ബസ് പൂട്ടി ഇറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
RELATED STORIES
ജൂണ് 27 പ്രതിഷേധദിനം: തീസ്ത സെതല്വാദിന്റെയും ആര് ബി...
26 Jun 2022 11:39 AM GMTടി സിദ്ദിഖ് എംഎല്എയുടെ ഗണ്മാന് സസ്പെന്ഷന്
26 Jun 2022 11:32 AM GMTകേസുകള് പിന്വലിച്ച് ടീസ്തയെയും ആര് ബി ശ്രീകുമാറിനെയും...
26 Jun 2022 11:24 AM GMTകാലിത്തൊഴുത്തില് നിര്മിക്കാന് പിഡബ്ല്യുഡി വക 42.90 ലക്ഷം!;...
26 Jun 2022 11:17 AM GMTദക്ഷിണാഫ്രിക്കയിലെ നിശാക്ലബില് ഡസനിലധികം യുവാക്കളെ മരിച്ച നിലയില്‍...
26 Jun 2022 11:08 AM GMTക്ലിഫ് ഹൗസ് ചുറ്റുമതില് അറ്റകുറ്റപ്പണിക്കും പുതിയ കാലിത്തൊഴുത്ത്...
26 Jun 2022 10:59 AM GMT