Gulf

മലബാര്‍ പോര്‍ട്ട് എഫ്‌സി ജൂബൈലിന്റെപുതിയ ജേഴ്‌സി പ്രകാശനം ചെയ്തു

ജുബൈല്‍ റോയല്‍ ഡൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജേഴ്‌സി സ്‌പോണ്‍സര്‍മാരായ റോയല്‍ ഡൈന്‍ മാനേജിങ് ഡയറക്ടര്‍ റഊഫ്, ജനറല്‍ മാനേജര്‍ ഷാനു എന്നിവര്‍ ചേര്‍ന്ന് ടീം ക്യാപ്റ്റന്‍ റിസാലിന് ജേഴ്‌സി നല്‍കി പ്രകാശനം ചെയ്തു.

മലബാര്‍ പോര്‍ട്ട് എഫ്‌സി ജൂബൈലിന്റെപുതിയ ജേഴ്‌സി പ്രകാശനം ചെയ്തു
X

ജുബൈല്‍: പ്രമുഖ പ്രവാസി ഫുട്‌ബോള്‍ കൂട്ടായ്മയായ ജുബൈല്‍ മലബാര്‍ പോര്‍ട്ട് എഫ്‌സി പുതിയ ജേഴ്‌സി പ്രകാശനം വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ചു. ജുബൈല്‍ റോയല്‍ ഡൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജേഴ്‌സി സ്‌പോണ്‍സര്‍മാരായ റോയല്‍ ഡൈന്‍ മാനേജിങ് ഡയറക്ടര്‍ റഊഫ്, ജനറല്‍ മാനേജര്‍ ഷാനു എന്നിവര്‍ ചേര്‍ന്ന് ടീം ക്യാപ്റ്റന്‍ റിസാലിന് ജേഴ്‌സി നല്‍കി പ്രകാശനം ചെയ്തു.

കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ ഗാനമേള ട്രൂപ്പായ മിഷാല്‍ ഇവന്റസിന്റെ ഗാനമേളയും കുട്ടികളുടെ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.പരിപാടിയില്‍ കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ ഗായകരായ സൗജന്യ ശ്രീകുമാര്‍, അനില ദീപു, ദിലീപ്, ബിജു പുതുപ്പള്ളി, ഷാഫി താനൂര്‍, സൈനു, രിസാല്‍ എംഫ്‌സി, ഹൈഫ ഷെറിന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

ചടങ്ങില്‍ ജുബൈലിലെ കലാ കായിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. ജുബൈല്‍ കെഎംസിസി വൈസ് പ്രസിഡന്റ് ഉസ്മാന്‍ ഒട്ടുമ്മല്‍ പരിപാടി ഉദ്ഘാടനം ചെയ്തു, ഇബ്രാഹിം കുട്ടിയും ആശംസകള്‍ നേര്‍ന്നു. മുഖ്യാതിഥികളായി ഹൈദര്‍ ഖാലിദി, മശാരി അല്‍ മുത്തേരി ജുബൈല്‍ മുന്‍സിപ്പാലിറ്റി ഓഫിസര്‍, ഇബ്രാഹീം (കെഎംസിസി) എന്നിവര്‍ പങ്കെടുത്തു. ബാപ്പു തേഞ്ഞിപ്പലം, ജോബ് അച്ചായന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it