ഗസയിലേക്ക് ലുലു ഗ്രൂപ്പിന്റെ സഹായ ഹസ്തം
കെയ്റൊ: ഗസയില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീന് ജനതക്ക് സഹായഹസ്തവുമായ് ലുലു ഗ്രൂപ്പ്. ഭക്ഷ്യവസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന അവശ്യവസ്തുക്കളാണ് ലുലു ഗ്രൂപ്പിന്റെ കെയ്റോവിലുള്ള റീജിയണല്‍ ഓഫീസ് ഗസയിലെത്തിക്കുന്നത്. ഈജിപ്ത് റെഡ് ക്രസന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഡോക്ടര്‍ റാമി എല്‍ നാസറിനാണ് ലുലു ഈജിപ്ത് ബഹറൈന്‍ ഡയറക്ടര്‍ ജൂസര്‍ രൂപാവാല, റീജിയണല്‍ ഡയറക്ടര്‍ ഹുസെഫ ഖുറേഷി, ലുലു ഈജിപ്ത് മാനേജര്‍ ഹാതിം സായിദ് എന്നിവര്‍ ചേര്‍ന്ന് സഹായങ്ങള്‍ ഇന്ന് കൈമാറിയത്. ഇവ ഈജിപ്ത് റെഡ് ക്രസന്റ് അധികൃതര്‍ അല്‍ റഫ അതിര്‍ത്തി വഴി അരീഷ് പട്ടണത്തില്‍ എത്തിക്കുമെന്ന് റാമി എല്‍ നാസര്‍ അറിയിച്ചു. ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആവശ്യമായ സഹായ സാമഗ്രികളാണ് ലുലു ഗ്രൂപ്പ് കൈമാറിയെതെന്നും ഇതിനു ലുലു ഗ്രൂപ്പിനോടും ചെയര്മാന് എം എ യുസഫലിയോടും നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
50 ടണ്‍ സഹായ വസ്തുക്കളാണ് ആദ്യ ഘട്ടത്തില്‍ ലുലു ഇന്ന് കൈമാറിയത്. യുദ്ധത്തെ തുടര്‍ന്ന് ദുരിതത്തിലായ ജനങ്ങളെ സഹായിക്കുന്നതിന് യു.എ.ഇ. പ്രഖ്യാപിച്ച തരാഹും ഫോര്‍ ഗസയുമായും ലുലു ഗ്രൂപ്പ് കൈക്കോര്‍ക്കുന്നുണ്ട്. ഇതിനായി വിവിധ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ സഹായങ്ങള്‍ സ്വീകരിക്കുന്നതിനായി പ്രത്യേക കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. യു.എ.ഇ. റെഡ് ക്രസന്റ് മുഖേനയാണ് ഈ സഹായങ്ങള്‍ ഗസയിലേക്ക് അയക്കുന്നത്.
മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ സന്നദ്ധ പ്രവര്‍ത്തനങ്ങളുമായും ലുലു ഗ്രൂപ്പ് പങ്ക് ചേരുന്നുണ്ട്. യുദ്ധക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ഗസയിലെ ജനങ്ങള്‍ക്ക് ബഹറൈന്‍ ലുലു ഗ്രൂപ്പ് 25,000 ദിനാര്‍ (55 ലക്ഷം രൂപ) ബഹറൈനി റോയല്‍ ഹുമാനിറ്റേറിയന്‍ ഫൗണ്ടേഷനന് ഇതിനകം കൈമാറിയിട്ടുണ്ട്.
RELATED STORIES
കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ്...
20 May 2024 9:52 AM GMTജിദ്ദയില്‍ വാഹനാപകടത്തില്‍ മരിച്ച റഷീദിന്റെ മലപ്പുറം സ്വദേശിയുടെ...
20 May 2024 9:45 AM GMTകോവാക്സിന്റെ പാർശ്വഫലങ്ങളെ കുറിച്ചുള്ള പഠനം തള്ളി ഐസിഎംആർ
20 May 2024 9:36 AM GMTമസാല ബോണ്ട് കേസ്: ഇഡിക്ക് തിരിച്ചടി; ഇടപെടേണ്ട സാഹചര്യമില്ലെന്ന്...
20 May 2024 9:35 AM GMTഐസിഎഫ് ഹജ്ജ് ക്യാംപ് 25ന്
20 May 2024 9:33 AM GMTപെരുമ്പാവൂർ ജിഷ വധക്കേസ്: പ്രതിയുടെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി
20 May 2024 9:28 AM GMT