Gulf

കുവൈറ്റില്‍ അന്താരാഷ്ട്ര യാത്രാ വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി; യാത്രാ നിരോധനം ഇനിയൊരു അറിയിപ്പുണ്ടാകും വരെ

മാര്‍ച്ച് 11 മുതല്‍ ആരംഭിച്ച വിമാന യാത്രാ വിലക്കാണ് വീണ്ടും അനിശ്ചിത കാലത്തേയ്ക്ക് നീട്ടിയത്.

കുവൈറ്റില്‍ അന്താരാഷ്ട്ര യാത്രാ വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി; യാത്രാ നിരോധനം ഇനിയൊരു അറിയിപ്പുണ്ടാകും വരെ
X

കുവൈറ്റ് സിറ്റി:കുവൈറ്റ് സിറ്റി:

കുവൈറ്റില്‍ അന്താരാഷ്ട്ര യാത്രാ വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടിയതായി സിവില്‍ ഏവിയേഷന്‍ ഡെപ്യൂട്ടി ജനറലിന്റെ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകും വരെ കുവൈറ്റിലേയ്ക്ക് വിമാനങ്ങള്‍ വരുന്നതിനും പോകുന്നതിനുംവിലക്കുണ്ടാകുമെന്നാണ് അറിയിപ്പ്. മാര്‍ച്ച് 11 മുതല്‍ ആരംഭിച്ച വിമാന യാത്രാ വിലക്കാണ് വീണ്ടും അനിശ്ചിത കാലത്തേയ്ക്ക് നീട്ടിയത്.

ഏപ്രില്‍ മാസം ആരംഭിച്ചതോടെ ഏതാനും അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ പുതിയ ബുക്കിംഗ് ആരംഭിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന തിനുപിന്നാലെയാണ് സിവില്‍ ഏവിയേഷന്‍ വിഭാഗം നിലപാട് വ്യക്തമാക്കിയത്. ദുബയ് ഈ മാസം 6 മുതല്‍ യുഎഇയില്‍ നിന്നും സര്‍വീസ് പുനരാരംഭിക്കും എന്ന് റിപ്പോര്‍ട്ടുണ്ട്.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോകത്ത് ഏറ്റവും മികച്ച രീതിയില്‍ നടത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് കുവൈറ്റ്. അതിനാല്‍ തന്നെ രാജ്യത്തിനുള്ളില്‍ കര്‍ശന സുരക്ഷാ മുന്‍കരുതലുകളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചാല്‍ അത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കും എന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. എന്നാല്‍ ഇതുമൂലം പ്രവാസികള്‍ ഏറെ ക്ലേശത്തിലാണ്. പ്രവാസലോകത്ത് മരണപ്പെടുന്നവരുടെ മൃതദേഹം പോലും നാട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ സാധ്യമാകാത്ത അവസ്ഥയാണുള്ളത്. നിലവില്‍ ഇന്ത്യയിലും യാത്രാ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it