കോഴിക്കോട് സ്വദേശി ദുബയില്‍ ഹൃദയാഘാതം മൂലം മരിച്ചു
കോഴിക്കോട് പേരാമ്പ്ര മുയിപ്പോത്ത് സ്വദേശി തിരുമംഗലത്ത് സുനീബ് (31) ആണ് മരിച്ചത്.
BY SRF11 Jan 2022 4:02 AM GMT

X
SRF11 Jan 2022 4:02 AM GMT
ദുബയ്: കോഴിക്കോട് സ്വദേശി ദുബയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് പേരാമ്പ്ര മുയിപ്പോത്ത് സ്വദേശി തിരുമംഗലത്ത് സുനീബ് (31) ആണ് മരിച്ചത്. ദുബയിലെ ആശുപത്രിയില്‍ ഓപ്പറേഷന്‍ തീയറ്ററിലായിരുന്നു ജോലി. ഡ്യൂട്ടിക്കിടെ ഹൃദയാഘാതം സംഭവിച്ചാണ് മരണപ്പെട്ടത്.
തിരുമംഗലത്തെ അബൂബക്കര്‍ - സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യ ജാസ്മിന്‍ ദുബയില്‍ തന്നെ ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുന്നു. നേരത്തെ ഖത്തറില്‍ ജോലി ചെയ്തിരുന്ന സുനീബ് പിന്നീട് ദുബയില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
Next Story
RELATED STORIES
സമസ്തയ്ക്ക് എതിരേയുള്ള വിമര്ശനങ്ങളെ മറയ്ക്കാന് സെന്റ് ജെമ്മാസ്...
18 May 2022 7:17 AM GMTനാലു ജില്ലകളില് അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്
18 May 2022 6:28 AM GMTഹാര്ദിക് പട്ടേല് പാര്ട്ടി വിട്ടു;ഗുജറാത്തില് കോണ്ഗ്രസിന്...
18 May 2022 6:19 AM GMTശിക്ഷിക്കപ്പെട്ട് മുപ്പതു വര്ഷത്തിനു ശേഷം രാജീവ് ഗാന്ധി വധക്കേസ്...
18 May 2022 5:57 AM GMTവിസ അഴിമതിക്കേസ്; കാര്ത്തി ചിദംബരത്തിന്റെ വിശ്വസ്തന് അറസ്റ്റില്
18 May 2022 5:38 AM GMTഇന്ത്യയില് നിന്ന് ആദ്യ ഹജ്ജ് വിമാനം മേയ് 31ന് മദീനയിലേക്ക്...
18 May 2022 5:19 AM GMT