Gulf

മുസക്കയുടെ ഓര്‍മ്മകള്‍ പുതുക്കി മിസ്‌രീലെ രാജന്‍

മലയാളികളുടെ മനസ്സില്‍ എന്നും തങ്ങി നില്‍ക്കുന്ന മൂസാക്കയുടെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളായ മിസ്‌രിലെ രാജന്‍, മിഹ്‌റാജ് രാവിലെ കാറ്റേ, മാണിക്യ മലരായ പൂവി, മനസ്സിന്റെയുള്ളിലെ തുടങ്ങിയ ഗാനങ്ങള്‍ കോര്‍ത്തിണക്കിയായിരുന്നു സാംസ്‌കാരിക സന്ധ്യ.

മുസക്കയുടെ ഓര്‍മ്മകള്‍ പുതുക്കി മിസ്‌രീലെ രാജന്‍
X

കേരള കല കായിക സാംസ്‌കാരിക വേദി പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ അന്‍സാറിന്റെ നേത്രത്വത്തില്‍ അന്തരിച്ച മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ എരഞ്ഞോളി മൂസയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കി 'മിസ്‌രീലെ രാജന്‍' എന്ന പരിപാടി സംഘടിപ്പിച്ചു. മലയാളികളുടെ മനസ്സില്‍ എന്നും തങ്ങി നില്‍ക്കുന്ന മൂസാക്കയുടെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളായ മിസ്‌രിലെ രാജന്‍, മിഹ്‌റാജ് രാവിലെ കാറ്റേ, മാണിക്യ മലരായ പൂവി, മനസ്സിന്റെയുള്ളിലെ തുടങ്ങിയ ഗാനങ്ങള്‍ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ അന്‍സാറിന്റെ ശബ്ദത്തിലൂടെ കേട്ടത് കിഴക്കന്‍ പ്രവിശ്യയിലെ സംഗീതാസ്വാദകര്‍ക്കു വേറിട്ട അനുഭവമായി.

സംഗീത സന്ധ്യയില്‍ കേരള കല കായിക സാംസ്‌കാരിക വേദി പ്രസിഡന്റ് അസ്‌ലം ഫറോക് അധ്യക്ഷത വഹിച്ചു. കെ എം ബഷീര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പരിപാടിയില്‍ നജീം ബഷീര്‍ അന്‍സാറിന് മൊമെന്റോ നല്‍കി. എംബസ്സി വളണ്ടിയര്‍ കോഡിനേറ്റര്‍ സഹീര്‍ ബൈഗ്, ഹനീഫ് റാവുത്തര്‍, മുഹമ്മദ് നജാത്തി, ജമാല്‍ വില്യാപ്പള്ളി, അബ്ദുല്ല മഞ്ചേരി, സുനില്‍ മുഹമ്മദ്, ഹബീബ് റിയാദ്, ടി പി എം ഫസല്‍ എന്നിവര്‍ മൂസാക്കയെ അനുസ്മരിച്ചു

ഹബീബ് ഏലംകുളം, നയീം, പി ടി അലവി, റഫീഖ് കൂട്ടിലങ്ങാടി, എം കെ ഷാജഹാന്‍, ഹാരിസ്, സകീര്‍ വള്ളക്കടവ്, അഹമ്മദ് ഇന്ത്യന്‍ ഫോറം, സി കെ ഷഫീക് എന്നിവര്‍ സംബന്ധിച്ചു. പ്രോഗ്രാം കോഡിനേറ്റര്‍മാരായ ഷാഫി സൂപ്പി, നൗഷാദ് മഡോള്‍, സിന്ദു ബിനു, ലീന ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പരിപാടിക്ക് നേല്‍തൃത്വം നല്‍കി. ഷാഫി സൂപ്പി, നൗഷാദ് മഡോള്‍, ഖലീല്‍, നിസാര്‍, യുനുസ്, ജിന്‍ഷാ ഹരിദാസ്, കല്യാണി ബിനു, ഫാറൂഖ് , അന്‍സിഫ് , അസ്‌ലം ഗാനങ്ങള്‍ ആലപിച്ചു. ലീന ഉണ്ണികൃഷ്ണന്‍ സ്വാഗതവും ഡോണ അവതാരകയുമായി.

Next Story

RELATED STORIES

Share it