Gulf

ജെകെഎഫ് നേതാവ് വി കെ റഊഫിനു യാത്രയയപ്പ് നല്‍കി

ജെകെഎഫ് നേതാവ് വി കെ റഊഫിനു യാത്രയയപ്പ് നല്‍കി
X

ജിദ്ദ: ജിദ്ദ കേരളൈറ്റ്‌സ് ഫോറം(ജെകെഎഫ്) സ്ഥാപകരില്‍ പ്രധാനിയും നീണ്ടകാലം ചെയര്‍മാനും ജനറല്‍ കണ്‍വീനറുമായി പ്രവര്‍ത്തിച്ച വി കെ റഊഫിനു യാത്രയയപ്പ് നല്‍കി. നാലു പതിറ്റാണ്ടിലധികം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ചാണ് ഇദ്ദേഹം നാട്ടിലേക്കു മടങ്ങുന്നത്. ഓണ്‍ ലൈന്‍ യാത്രയയപ്പില്‍ വിവിധ സംഘടനാ പ്രതിനിധികളും പ്രവാസി വ്യവസായ പ്രമുഖരും നാട്ടിലുള്ള മുന്‍ പ്രവാസികളും പങ്കുചേര്‍ന്നു. ജെകെഎഫ് ചെയര്‍മാന്‍ കെ ടി എ മുനീര്‍ അധ്യക്ഷത വഹിച്ചു. അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു.



ആലുങ്ങല്‍ മുഹമ്മദ്(അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ്), പി പി റഹീം, കെ എം ശരീഫ് കുഞ്ഞു, ശ്രീകുമാര്‍ മാവേലിക്കര, വി പി മുഹമ്മദ് അലി(അല്‍ റയാന്‍ മെഡിക്കല്‍ ഗ്രൂപ്പ്), പി കെ അബ്ദുല്‍ സലാം(ആല്‍ഫാ കാര്‍ഗോ) അബൂബക്കര്‍ അരിബ്ര, ശ്രീജിത്ത് കണ്ണൂര്‍, പി എ അബ്ദുറഹ്മാന്‍(ഷിഫാ ജിദ്ദ മെഡിക്കല്‍ ഗ്രൂപ്പ്), ഹസന്‍ ചെറുപ്പ, സീക്കോ ഹംസ(കെഎച്ച് ഗ്രൂപ്പ്), സി എച്ച് ബഷീര്‍, പി എം എ ജലീല്‍, ഇസ്മായില്‍ കല്ലായി, വി പി മുസ്തഫ, പി എം മായിന്‍ കുട്ടി, നൗഷാദ് അടൂര്‍, സത്താര്‍ കണ്ണൂര്‍, കിസ്മത്ത് മമ്പാട്, മിര്‍സ ശരീഫ്, അബ്ബാസ് ചെമ്പന്‍, മന്‍സൂര്‍ ഫറൂഖ്, നസീര്‍ ബാവ കുഞ്ഞു, കെ പി എം സകീര്‍, അബ്ദുല്‍ മജീദ് നഹ, ശങ്കര്‍ എളങ്കൂര്‍, റഫീഖ് പത്തനാപുരം, പ്രവീണ്‍ പിളള, ജമാല്‍, ഹിഫ്‌സു റഹ്മാന്‍, ദാസ്‌മോന്‍ തോമസ് കോട്ടയം, മമ്മദ് പൊന്നാനി എബി ചെറിയാന്‍ പത്തനംതിട്ട, സഹീര്‍ മാഞ്ഞാലി, കബീര്‍ കൊണ്ടോട്ടി, സമദ് കിണാശ്ശേരി, ബാദുഷ, റഹീം ഒതുക്കുങ്ങല്‍, മുജീബ് എ ആര്‍ നഗര്‍, ഗഫൂര്‍ പൂങ്ങാടന്‍, അലി തേക്കുതോട്, ചെമ്പന്‍ അഹമ്മദ് സംസാരിച്ചു. വി കെ റഊഫിന്റെ പ്രവാസ ജീവിത ചിത്രങ്ങള്‍ ഉള്‍ക്കൊളിച്ചു കൊണ്ടുള്ള വീഡിയോ പ്രസന്റേഷന്‍ മനോജ് മാത്യു അവതരിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ ഷിബു തിരുവനതപുരം, സാകിര്‍ ഹുസയ്ന്‍ എടവണ്ണ സംസാരിച്ചു.

JKF leader VK Rauf bids farewell

Next Story

RELATED STORIES

Share it