മദ്‌റസ അധ്യാപകര്‍ക്ക് സാമ്പത്തിക സഹായവുമായി ജിദ്ധ കണ്ണമംഗലം കെഎംസിസി
പഞ്ചായത്തിലെ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന മുഴുവന്‍ മദ്‌റസ അധ്യാപകര്‍ക്കും സഹായം നല്‍കും.

ജിദ്ദ: കൊവിഡ് 19 പശ്ചാത്തലത്തില്‍ മദ്‌റസകള്‍ അടഞ്ഞുകിടക്കുന്ന സന്ദര്‍ഭത്തില്‍ വളരെ പ്രയാസം അനുഭവിക്കുന്ന മദ്‌റസ അധ്യാപകരെയും മുഅദ്ദിനുകളേയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കണ്ണമംഗലം പഞ്ചായത്ത് ജിദ്ദ കെഎംസിസി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ മദ്‌റസ അധ്യാപകര്‍ക്കും പെരുന്നാള്‍ സഹായം നല്‍കുന്ന പദ്ധതി ഒരുക്കി. പഞ്ചായത്തിലെ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന മുഴുവന്‍ മദ്‌റസ അധ്യാപകര്‍ക്കും സഹായം നല്‍കും.
സുമനസ്സുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മദ്‌റസ അധ്യാപകര്‍ക്കുള്ള ധനസഹായം ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓഫിസില്‍ വെച്ച് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ചേറൂരിന് കണ്ണമംഗലം ജിദ്ദ കെഎംസിസി സെക്രട്ടറി സി കെ നജ്മുദ്ദീന് കൈമാറി. ചടങ്ങില്‍ പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് പി പി അബ്ദുലത്തീഫ് സിദ്ധീഖ് പുള്ളാട്ട്, അഹമ്മദ് അച്ചനമ്പലം, ശിഹാബ് പുളിക്കല്‍, അശ്‌റഫ് ചുക്കന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
RELATED STORIES
എംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര് സ്വദേശി കര്ണാടകയില്...
1 Dec 2023 6:12 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള് ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMTമണിപ്പൂരില് വന് ബാങ്ക് കവര്ച്ച; പഞ്ചാബ് നാഷണല് ബാങ്കില് നിന്നും...
1 Dec 2023 5:38 AM GMTമലയാള സിനിമയിലെ മുത്തശ്ശിക്ക് വിട; സുബ്ബലക്ഷ്മിയുടെ മൃതദേഹം ഇന്ന്...
1 Dec 2023 3:07 AM GMTകണ്ണൂര് വിസിയായി പ്രഫ. ഡോ. എസ് ബിജോയ് നന്ദന് ഇന്ന് ചുമതലയേല്ക്കും
1 Dec 2023 2:50 AM GMT