Gulf

13 അന്താരാഷ്ട്ര റൂട്ടുകളിലേക്കുള്ള സര്‍വീസ് ജെറ്റ് എയര്‍വേയ്‌സ് റദ്ദാക്കി

കൂടാതെ പൂനെ-സിംഗപ്പൂര്‍, പൂനെ-അബുദാബി തുടങ്ങിയ സര്‍വീസുകളും മുംബൈമാഞ്ചസ്റ്റര്‍ റൂട്ടിലെ സര്‍വീസും ജെറ്റ് എയര്‍വേയ്‌സ് റദ്ദാക്കി

13 അന്താരാഷ്ട്ര റൂട്ടുകളിലേക്കുള്ള സര്‍വീസ് ജെറ്റ് എയര്‍വേയ്‌സ് റദ്ദാക്കി
X

ന്യൂഡല്‍ഹി: 13 അന്താരാഷ്ട്ര റൂട്ടുകളിലേക്കുള്ള സര്‍വീസ് റദ്ദാക്കി ജെറ്റ് എയര്‍വേയ്‌സ്. ഏപ്രില്‍ അവസാനം വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയത്. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലുള്ള വിമാനങ്ങളാണ് കൂടുതലും റദ്ദാക്കിയത്. കൂടാതെ പൂനെ-സിംഗപ്പൂര്‍, പൂനെ-അബുദാബി തുടങ്ങിയ സര്‍വീസുകളും മുംബൈമാഞ്ചസ്റ്റര്‍ റൂട്ടിലെ സര്‍വീസും ജെറ്റ് എയര്‍വേയ്‌സ് റദ്ദാക്കി.വിമാന വാടക കൊടുക്കാന്‍ കഴിയാത്തതും പൈലറ്റ് അടക്കമുള്ള ജീവനക്കാര്‍ക്ക് വേതനം കൊടുക്കാന്‍ കഴിയാത്ത അവസ്ഥയായതിനാലുമാണ് സര്‍വീസുകള്‍ നിര്‍ത്തുന്നത്.ശമ്പളം ലഭിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും കമ്പനിയിലെ പൈലറ്റുമാര്‍ നെരത്തെ അറിയിച്ചിരുന്നു.




Next Story

RELATED STORIES

Share it