പുല്‍വാമ ആക്രമണത്തെ അപലപിച്ച് ജിദ്ദ ഇന്‍ക്ലൂസിവ് ഇന്ത്യന്‍ ഫോറം
സിറാജ് മൊഹിദ്ദീന്‍ (തമിഴ്‌നാട്) അധ്യക്ഷത വഹിച്ചു. മനുഷ്യത്വരഹിതമായ ആക്രമണം ഇന്ത്യന്‍ മനസ്സാക്ഷിയെ ഞെട്ടിച്ചുകളഞ്ഞെന്ന് സിറാജ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ ഇക്ബാല്‍ പൊക്കുന്ന് മുഖ്യപ്രഭാഷണം നടത്തി.

ജിദ്ദ: ഒഐസിസി ജിദ്ദ റീജ്യനല്‍ കമ്മിറ്റിയുടെയും എഐഒസിസി ജിദ്ദ ചാപ്റ്ററിന്റെയും സംയുക്ത വേദിയായ ഇന്‍ക്ലൂസിവ് ഇന്ത്യന്‍സ് ജിദ്ദയുടെ കശ്മീരിലെ പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. സിറാജ് മൊഹിദ്ദീന്‍ (തമിഴ്‌നാട്) അധ്യക്ഷത വഹിച്ചു. മനുഷ്യത്വരഹിതമായ ആക്രമണം ഇന്ത്യന്‍ മനസ്സാക്ഷിയെ ഞെട്ടിച്ചുകളഞ്ഞെന്ന് സിറാജ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ ഇക്ബാല്‍ പൊക്കുന്ന് മുഖ്യപ്രഭാഷണം നടത്തി.
അസീം സീഷാന്‍ (ന്യൂഡല്‍ഹി) അഖണ്ഡത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മോഹന്‍ ബാലന്‍ (മഹാരാഷ്ട്ര), ലായിക് (തെലുങ്കാന), കെ ടി എ മുനീര്‍ (ഒഐസിസി റീജ്യനല്‍ കമ്മിറ്റി പ്രസിഡന്റ്), റഷീദ് കൊളത്തറ (ഒഐസിസി ഗ്ലോബല്‍ സെക്രട്ടറി), തക്ബീര്‍ പന്തളം (ഒഐസിസി നാഷനല്‍ കമ്മിറ്റി ട്രഷറര്‍), വിലാസ് അടൂര്‍ (ഒഐസിസി ഓഡിറ്റര്‍), എഐഒസിസി കോ- ഓഡിനേറ്റര്‍ സയ്യിദ് നാസിര്‍ ഖുര്‍ഷിദ് (കര്‍ണാടക), നൂറുല്‍ അമീന്‍, അഹ്്മദ് ബാഷ, സാഹിര്‍ ഹുസൈന്‍, ജെ സി മോഹന്‍, പൊന്നുച്ചാമി (തമിഴ്‌നാട്), സകീര്‍ എടവണ്ണ (ഒഐസിസി റീജ്യനല്‍ ജനറല്‍ സെക്രട്ടറി) സംസാരിച്ചു.
RELATED STORIES
ബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്:...
9 Jun 2023 9:20 AM GMTപുല്‍പ്പള്ളി സഹകരണ ബാങ്കില്‍ ഇഡി റെയ്ഡ്
9 Jun 2023 9:17 AM GMTകോലാപ്പൂര്‍ അക്രമം; അക്രമികളെ വെടിവെയ്ക്കണം: സഞ്ജയ് റാവത്ത്
9 Jun 2023 9:13 AM GMTമന്ത്രിയുടെയും എസ്പിയുടെയും ഉറപ്പ് പാഴായി; അമല്‍ജ്യോതി കോളജില്‍...
9 Jun 2023 6:14 AM GMTസംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ജൂലായ് 31 വരെ ട്രോളിങ് നിരോധനം
9 Jun 2023 5:24 AM GMTആറ് വയസ്സുകാരിയുടെ കൊലപാതകം; മഹേഷ് മൂന്നുപേരെ കൊല്ലാന്‍...
9 Jun 2023 5:07 AM GMT