Gulf

പി ശംസുദ്ദീന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം യാത്രയയപ്പ് നല്‍കി

റിയാദിലും പിന്നീട് ജിദ്ദയിലുമുള്ള ഹ്രസ്വസമയത്തെ സേവനം അവസാനിപ്പിച്ചാണ് കോഴിക്കോട് സ്വദേശിയായ അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്.

പി ശംസുദ്ദീന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം യാത്രയയപ്പ് നല്‍കി
X

ജിദ്ദ: ഗള്‍ഫ് മാധ്യമം ബ്യൂറോ ചീഫും മീഡിയാ ഫോറം പ്രസിഡന്റുമായ പി ശംസുദ്ദീന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്റ്റേറ്റ് കമ്മിറ്റി യാത്രയയപ്പ് നല്‍കി. റിയാദിലും പിന്നീട് ജിദ്ദയിലുമുള്ള ഹ്രസ്വസമയത്തെ സേവനം അവസാനിപ്പിച്ചാണ് കോഴിക്കോട് സ്വദേശിയായ അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ ഇന്ത്യന്‍ സമൂഹത്തിനിടയിലും വിശിഷ്യാ മലയാളികള്‍ക്കിടയില്‍ നിറസാന്നിധ്യമാവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് സോഷ്യല്‍ ഫോറം അഭിപ്രായപ്പെട്ടു.

സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അഷ്‌റഫ് മൊറയൂര്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍ഗനി, ഫ്രറ്റേര്‍ണിറ്റി ഫോറം പ്രസിഡന്റ് മുഹമ്മദ് സാദിഖ് വഴിപ്പാറ, കേരള സ്റ്റേറ്റ് പ്രസിഡന്റ് ഹനീഫ കടുങ്ങല്ലൂര്‍, ജനറല്‍ സെക്രട്ടറി കോയിസ്സന്‍ ബീരാന്‍കുട്ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ശംസുദ്ദീന്‍ മറുപടി പ്രസംഗം നടത്തി.

Next Story

RELATED STORIES

Share it