ഇന്ത്യന്‍ സോഷ്യല്‍ ഫോറം മെംബര്‍ഷിപ്പ് കാംപയിന് ജിസാനില്‍ തുടക്കം

ജിസാന്‍: സാമൂഹിക സേവന പ്രവര്‍ത്തനങ്ങളിലൂടെ പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ ശ്രദ്ധേയമായ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിസാന്‍ ഘടകം പുതിയ ടേമിലേക്കുള്ള മെംബര്‍ഷിപ് കാംപയിന് തുടക്കം കുറിച്ചു. ശാക്തീകരണത്തിനായി ഒന്നിക്കുക എന്ന ശീര്‍ഷകത്തില്‍ സൗദി ദേശീയതലത്തില്‍ പ്രഖ്യാപിച്ച കാംപയിന്റെ ഭാഗമായാണ് രണ്ടു മാസം നീണ്ടു നില്‍ക്കുന്ന മെംബര്‍ഷിപ്പ് കാംപയിന്‍ ആരംഭിച്ചത്. ഇന്ത്യക്കാരായ പ്രവാസികള്‍ക്കിടയില്‍ നാടിന്റെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങള്‍ ചര്‍ച്ചചെയ്യുകയും, നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ കൈത്താങ്ങാകുകയും ചെയ്യുക, പ്രവാസ ലോകത്തെ സാമൂഹിക പ്രവര്‍ത്തനങ്ങളെ എകീകരിക്കുക എന്നി പ്രവര്‍ത്തനങ്ങള്‍ക്കാണ് സോഷ്യല്‍ ഫോറം മുന്‍ഗണന നല്‍കുന്നത്. സാമൂഹിക ജനാധിപത്യത്തിലൂന്നി ശാക്തീകരണത്തിലൂടെ അരികുവത്കരിക്കപ്പെട്ട പൗരന്മാരുടെ ഉന്നമനം ലക്ഷ്യമിടുന്ന ഈ കൂട്ടായ്മലേക്ക് വിവിധ മേഖലകളില്‍ നിന്നുള്ള പ്രവാസികളെ ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി അവസാനം വരെ നീണ്ടു നില്‍ക്കുന്ന കാംപയിന്‍ കാലഘട്ടത്തില്‍ അംഗങ്ങളാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് കോയ ചേലേമ്പ്ര സാമൂഹിക ജനാധിപത്യം എന്ന വിഷയം അവതരിപ്പിച്ചു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി മുസ്തഫ ആറ്റൂര്‍, പബ്ലിക് റിലേഷന്‍ ഇന്‍ ചാര്‍ജ് മുഹമ്മദലി എടക്കര എന്നിവര്‍ വിവിധ സെഷനുകള്‍ നിയന്ത്രിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഷൗക്കത്ത് കൊയിലാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷഫീഖ് മൂന്നിയൂര്‍, ആസാദ് മൂന്നിയൂര്‍, റിഷാദ് പരപ്പനങ്ങാടി, റസാക്ക് വാളക്കുളം സംസാരിച്ചു.
Indian Social Forum membership campaign kicks off in Jizan
RELATED STORIES
മോഷണശ്രമം തടഞ്ഞ ജ്വല്ലറിയുടമയെ വെടിവച്ച് കൊന്നു (വീഡിയോ)
26 Jun 2022 6:42 PM GMTമഹിളാ മന്ദിരത്തില്‍ നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടികളെ പീഡിപ്പിച്ചു;...
26 Jun 2022 6:34 PM GMTനീതിക്കുവേണ്ടി പോരാടുന്നവരെ അറസ്റ്റുചെയ്യുന്നത് ഭീരുത്വം: ജമാഅത്ത്...
26 Jun 2022 6:27 PM GMTഇരിട്ടിയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്
26 Jun 2022 6:22 PM GMTകടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ മുങ്ങി മരിച്ചു
26 Jun 2022 6:14 PM GMTപ്രളയ ഫണ്ട് തട്ടിപ്പ്: അന്വേഷണ റിപോര്‍ട്ട് സര്‍ക്കാര്‍ ഉടന്‍...
26 Jun 2022 6:05 PM GMT