അഡ്വ. എ പൂക്കുഞ്ഞിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം അനുശോചിച്ചു
സമുദായ സേവന രംഗത്തും പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വത്തിനുടമയായിരുന്നു പൂക്കുഞ്ഞ് സാഹിബെന്ന് സോഷ്യല്‍ ഫോറം ഭാരവാഹികള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ജിദ്ദ: കേരള മുസ്‌ലിം ജമാഅത്ത് കൗണ്‌സില്‍ സംസ്ഥാന അധ്യക്ഷന്‍ എ പൂക്കുഞ്ഞിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരള കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. സമുദായ സേവന രംഗത്തും പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വത്തിനുടമയായിരുന്നു പൂക്കുഞ്ഞ് സാഹിബെന്ന് സോഷ്യല്‍ ഫോറം ഭാരവാഹികള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ജമാഅത്ത് കൗണ്‍സില്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റായി ആരംഭിച്ച അദ്ദേഹത്തിന്റെ നേതൃപാടവം നാല് പതിറ്റാണ്ട് കാലം കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സിലിനെ നയിച്ചു ഒരു മഹാപ്രസ്ഥാനമാക്കുന്നതില്‍ പകരം വെക്കാനില്ലാത്തതാണ്. നിയമ വിദ്യാര്‍ത്ഥിയായി പൊതുപ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം നിരവധി രംഗങ്ങളില്‍ മുന്നണിപ്പോരാളിയായി നിറസാന്നിദ്ധൃമായിരുന്നു. വഖഫ് ബോര്‍ഡ് മെംബര്‍, ഹജ്ജ് കമ്മിറ്റി അംഗം, പ്രമുഖ അഭിഭാഷകന്‍, സംവരണ സമുദായ മുന്നണിയുടെ കണ്‍വീനര്‍ എന്നീ നിലകളിലും പൂക്കുഞ്ഞ് സാഹിബ് വ്യക്തിമുദ്ര പതിപ്പിച്ചു.
നീതിക്കു വേണ്ടി ജനങ്ങളെ രംഗത്തിറക്കി നിരവധി പ്രക്ഷോഭങ്ങള്‍ നയിച്ചിട്ടുള്ള അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ കഴിവുറ്റ ഒരു നേതാവിനെയും സംഘാടകനെയുമാണ് സമൂഹത്തിന് നഷ്ടമായതെന്ന് സോഷ്യല്‍ ഫോറം ജിദ്ദ കേരള കമ്മിറ്റി പ്രസിഡന്റ് ഹനീഫ കിഴിശ്ശേരി, ജനറല്‍ സെക്രട്ടറി കോയിസ്സന്‍ ബീരാന്‍കുട്ടി എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
RELATED STORIES
പെരുമ്പടപ്പില് വിവാഹത്തില് പങ്കെടുത്ത നിരവധി പേര്ക്ക് ഭക്ഷ്യവിഷബബാധ
4 Jun 2023 5:57 PM GMTജുഡീഷ്യറിയില് നിന്നുള്ള അനീതി അരാജകത്വം ഉണ്ടാക്കും: വിസ് ഡം സമ്മേളനം
3 Oct 2020 10:49 AM GMTഖത്തറില് 23 കാരന് ഹൃദായാഘാതത്തെ തുടര്ന്ന് മരിച്ചു
19 Oct 2018 12:47 PM GMTമഞ്ചേരിയില് കാല്നടയാത്ര അപകടമുനമ്പില്
18 Oct 2018 3:53 AM GMTഓട്ടോ ഡ്രൈവറെ കുത്തിക്കൊന്ന പ്രതി ആദം പോലിസ് വളര്ത്തിയ ഒറ്റുകാരന്
18 Oct 2018 3:52 AM GMTചേളാരി ഐഒസി പ്ലാന്റ്; പ്രവര്ത്തനം നിയമാനുസൃതമെന്ന് കമ്പനി അധികൃതര്
18 Oct 2018 3:52 AM GMT