കേന്ദ്ര പെട്രോളിയം മന്ത്രി ഇന്ന് സൗദിയിലെത്തുന്നു
കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ആറ് ദിവസത്തെ ഗള്‍ഫ് സന്ദര്‍ശനത്തിനായി ഇന്ന് സൗദിയിലെത്തുന്നു.
ദുബയ്: കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ആറ് ദിവസത്തെ ഗള്‍ഫ് സന്ദര്‍ശനത്തിനായി ഇന്ന് സൗദിയിലെത്തുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളിലാണ് മന്ത്രി സന്ദര്‍ശിക്കുന്നത്. പെട്രോളിയം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ വ്യാപാരികളും മന്ത്രിയെ അനുഗമിക്കുന്നുണ്ട്. ചൊവ്വാഴ്ച അബുദബിയില്‍ നടക്കുന്ന എട്ടാമത് എഷ്യന്‍ മിനിസ്റ്റീരിയല്‍ എനര്‍ജി റൗണ്ട്‌ടേബിള്‍ (ആമര്‍) മന്ത്രിയും സംഘവും പങ്കെടുക്കും. സൗദി ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹുമായും സൗദി ആരംകോ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരുമായും മന്ത്രി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളുമായി സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചായിരിക്കും ചര്‍ച്ച നടത്തുക. സൗദി അറേബ്യ ഇന്ത്യയിലെ പെട്രോകെമിക്കല്‍ രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്യും. യുഎഇ പെട്രോളിയം മന്ത്രി സുഹൈല്‍ മുഹമ്മദ് ഫറാജുമായും അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) സിഇഒ സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബറുമായും മന്ത്രി കൂടിക്കാഴ്ച നടത്തും. ഖത്തര്‍ ഊര്‍ജ്ജ മന്ത്രി സാദ് ഷരീദ അല്‍ കഅബിയുമായും മന്ത്രി ചര്‍ച്ച നടത്തും. 2021 ലെ ആമറിന് ആതിഥ്യം വഹിക്കുന്നത് ഇന്ത്യയാണ്.
RELATED STORIES
കൊല്ലപ്പെട്ട ഹോട്ടലുടമയുടെ എടിഎം ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തു;...
27 May 2023 11:01 AM GMTഹോട്ടലുടമയുടെ കൊലപാതകം ഹണി ട്രാപ് ശ്രമത്തിനിടെയെന്ന് പോലിസ്;...
27 May 2023 8:24 AM GMTമണിപ്പൂര്‍ പാഠമായി കാണണം; രാജ്യം മുഴുവന്‍ അനുഭവിക്കേണ്ടി വരുമെന്ന്...
27 May 2023 7:38 AM GMTആലപ്പുഴ വണ്ടാനം മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് ഗോഡൗണില്‍ തീപിടിത്തം
27 May 2023 4:19 AM GMTപോക്സോ കേസ് പ്രതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സിഐയ്ക്ക്...
26 May 2023 2:18 PM GMTപൊന്നമ്പലമേട്ടില്‍ കയറി പൂജ നടത്തിയ സംഭവം: വനംവകുപ്പിലെ ഒരു...
26 May 2023 2:06 PM GMT