ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം അറാര്‍ ഘടകം രക്തദാന ക്യാംപ് സംഘടിപ്പിച്ചു

അറാര്‍: കൊവിഡ് ബാധിതര്‍ക്ക് ആശ്വാസവുമായി സൗദി ദേശീയതലത്തില്‍ നടത്തുന്ന പ്ലാസ്മ, രക്തദാന കാംപയിന്റെ ഭാഗമായി ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം അറാര്‍ ഘടകം രക്തദാന ക്യാംപ് സംഘടിപ്പിച്ചു. സൗദി നോര്‍ത്തേണ്‍ ബോര്‍ഡര്‍ റീജ്യനല്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് കാംപയിന്‍ സംഘടിപ്പിച്ചത്. ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ രക്തദാനം നിര്‍വഹിച്ചു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് അഫയേഴ്സ് നോര്‍ത്തേണ്‍ ബോര്‍ഡര്‍ ലബോറട്ടറി ഡയറക്ടര്‍ ഡോ. നായില്‍ അല്‍ നാസര്‍, ഡോ. ഫലാഹ് അല്‍ റുവൈലി, ഡോ. അബ്ദുല്ല, ഫ്രറ്റേണിറ്റി ഫോറം അറാര്‍ ഭാരവാഹികളായ ഷഫീഖ് വാണിയമ്പലം, നിസാര്‍ കായംകുളം എന്നിവര്‍ കാംപയിനു നേത്യത്വം നല്‍കി.

കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ രക്തദാതാക്കളുടെ ലഭ്യത കുറയുകയും രക്തശേഖരണം അനിവാര്യവുമായ സാഹചര്യത്തിലാണ് രോഗികള്‍ക്കും ആരോഗ്യ വകുപ്പിനും ആശ്വാസമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ രക്തദാന ദേശീയ കാംപയിന്‍ സംഘടിപ്പിക്കുന്നത്. ജൂലൈ 25ന് തുടങ്ങി ആഗസ്ത് 25 വരെ നീണ്ടു നില്‍ക്കുന്ന ദേശീയ കാമ്പയിന്‍ സൗദിയിലെ എല്ലാ പ്രവിശ്യകളിലെയും വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് സംഘടിപ്പിച്ചിരിക്കുന്നത്.
India Fraternity Forum conduct Blood donation camp
RELATED STORIES
തട്ടിക്കൊണ്ടുപോയ കേസ്: മൂന്നുപേരില് പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു
1 Dec 2023 2:15 PM GMTകൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്നുപേര് തെങ്കാശിയില്...
1 Dec 2023 11:37 AM GMT'ജയ് ശ്രീറാം' വിളിക്കാന് ആവശ്യപ്പെട്ട് കാഴ്ച പരിമിതിയുള്ള മുസ് ലിം...
1 Dec 2023 11:04 AM GMTവെടിനിര്ത്തല് ലംഘിച്ച് ഇസ്രായേല്; ഗസയില് വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഎംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര് സ്വദേശി കര്ണാടകയില്...
1 Dec 2023 6:12 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള് ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMT