Gulf

ഐഡിസി കായികോത്സവം സംഘടിപ്പിച്ചു

'ദയാഭരിതം, ദശകദ്വയം' എന്ന ശീര്‍ഷകത്തില്‍ ഐഡിസി സംഘടിപ്പിക്കുന്ന ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കായികോത്സവം സംഘടിപ്പിച്ചു.

ഐഡിസി കായികോത്സവം സംഘടിപ്പിച്ചു
X

ജിദ്ദ: 'ദയാഭരിതം, ദശകദ്വയം' എന്ന ശീര്‍ഷകത്തില്‍ ഐഡിസി സംഘടിപ്പിക്കുന്ന ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കായികോത്സവം സംഘടിപ്പിച്ചു. പ്രവര്‍ത്തകരെ യെല്ലോ, ബ്ലൂ, വൈറ്റ്, റെഡ് എന്നീ ഹൗസുകളായി തിരിച്ചായിരുന്നു മത്സരങ്ങള്‍. വോളിബാള്‍, ഷട്ടില്‍, ഫുട്‌ബോള്‍, ഓട്ടം, വടംവലി, ഷൂട്ട്ഔട്ട് തുടങ്ങി വിവിധയിനം മത്സരങ്ങളിലൂടെ റെഡ് ഹൌസ് ഓവറോള്‍ കിരീടം ചൂടി. ബ്ലൂ ഹൌസ് രണ്ടാം സ്ഥാനം നേടിയപ്പോള്‍ വൈറ്റ് ആന്‍ഡ് യെല്ലോ മൂന്നും നാലും സ്ഥാനങ്ങള്‍ നേടി.

മുഹമ്മദ് അലി ചെട്ടിപറമ്പ്, ശിഹാബലി, ശാക്കിര്‍ എം പി, നിസാര്‍ ചേളാരി നേതൃത്വം നല്‍കി. ഇബ്രാഹിം ചെറുവാടി, ഇല്യാസ് കണ്ണമംഗലം, നജ്മുദ്ധീന്‍ മുല്ലപ്പള്ളി എന്നിവര്‍ കായിക മത്സരങ്ങള്‍ നിയന്ത്രിച്ചു.

വിജയികള്‍ക്ക് മുഹമ്മദ് ബാഖവി, നാസര്‍ ചാവക്കാട്, ജലീല്‍ കണ്ണമംഗലം, അബ്ദുറഹീം ചെറൂപ്പ, സുബൈര്‍ പട്ടാമ്പി എന്നിവര്‍ ഉപഹാരം നല്‍കി.

Next Story

RELATED STORIES

Share it